---
title: "നാടിന്റെ കാത്തിരിപ്പിന് വിരാമം; പെരുവയൽ മണാട്ടിൽ മുക്ക് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു"
english_title: "Peruvayal Manattil Mukku Road opened for traffic"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347884/peruvayal-manattil-mukku-road-opened-for-traffic"
published_at: "2026-03-15T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6971b33918_Peruvayal_Manattil_Mukku_Road_opened_for_traffic.jpg"
keywords: []
---

# നാടിന്റെ കാത്തിരിപ്പിന് വിരാമം; പെരുവയൽ മണാട്ടിൽ മുക്ക് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

> **Lead Summary:** വേളം: പ്രദേശത്തെ പ്രധാന വികസന പദ്ധതിയായ പെരുവയൽ മണാട്ടിൽ മുക്ക് റോഡ് കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. വേളം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്ന പദ്ധതിയാണിത്.

## Article Content

വേളം: പ്രദേശത്തെ പ്രധാന വികസന പദ്ധതിയായ പെരുവയൽ മണാട്ടിൽ മുക്ക് റോഡ് കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. വേളം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്ന പദ്ധതിയാണിത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. അബ്ദുള്ള, പഞ്ചായത്ത് അംഗങ്ങളായ വി.എം. ദിനേശൻ, എസ്.കെ. ഷമീം എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം. കുമാരൻ, കെ. മുസ, പി.എം. കണാരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. വാർഡ് അംഗം അഡ്വ. മുഹമ്മദ് ഹബീബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മണാട്ടിൽ ശശിധരൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347884/peruvayal-manattil-mukku-road-opened-for-traffic)