---
title: "നാടിൻറെ തിളക്കം കൂടി; കായക്കുൽ ജങ്ഷനിൽ ഇനി ഹൈമാസ്റ്റ് വിളക്കുകൾ തെളിയും"
english_title: "High mast lights will now be lit at Kayakul Junction"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347991/high-mast-lights-will-now-be-lit-at-kayakul-junction"
published_at: "2026-03-16T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7a8b0e92f5_High_mast_lights_will_now_be_lit_at_Kayakul_Junction.jpg"
keywords: []
---

# നാടിൻറെ തിളക്കം കൂടി; കായക്കുൽ ജങ്ഷനിൽ ഇനി ഹൈമാസ്റ്റ് വിളക്കുകൾ തെളിയും

> **Lead Summary:** നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ പത്താം വാർഡിൽ കായക്കുൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. സജിന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ പത്താം വാർഡിൽ കായക്കുൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. സജിന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എം.പി. കുഞ്ഞിരാമൻ, വാർഡ് അംഗം രമ്യ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, പി.എം. സജിത്ത്, വി. നാണു, വി.എൻ. കുഞ്ഞിക്കണ്ണൻ, വി.പി. കുമാരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സി.എം. റീജ സ്വാഗതവും പ്രേംജിത്ത് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347991/high-mast-lights-will-now-be-lit-at-kayakul-junction)