---
title: "പഠനം ഇനി സ്ക്രീനിലേക്ക്; മൊയിലോത്തറ ഗവ. എൽപി സ്കൂളിന് സ്മാർട്ട് ടിവി കൈമാറി"
english_title: "Smart TV handed over to Moilothara Govt. LP School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347997/smart-tv-handed-over-to-moilothara-govt-lp-school"
published_at: "2026-03-16T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7aaff19c22_Smart_TV_handed_over_to_Moilothara_Govt._LP_School.jpg"
keywords: []
---

# പഠനം ഇനി സ്ക്രീനിലേക്ക്; മൊയിലോത്തറ ഗവ. എൽപി സ്കൂളിന് സ്മാർട്ട് ടിവി കൈമാറി

> **Lead Summary:** മരുതോങ്കര: മൊയിലോത്തറ ഗവ. എൽപി സ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച സ്മാർട്ട് ടിവികളുടെ ഉദ്ഘാടനം ഇ.കെ. വിജയൻ എംഎൽഎ നിർവഹിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

മരുതോങ്കര: മൊയിലോത്തറ ഗവ. എൽപി സ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച സ്മാർട്ട് ടിവികളുടെ ഉദ്ഘാടനം ഇ.കെ. വിജയൻ എംഎൽഎ നിർവഹിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാർഡ് അംഗം വേണുഗോപാലൻ പൈക്കാട്ടുമ്മൽ, എം.പി. വിജയൻ, സച്ചിൻ കറ്റോടി, ടി.എൻ. നിഷ, സി.കെ. പവിത്രൻ, ഗ്രീഷ്മ പന്നിവയൽ, ബാലൻ കൂരാറ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പ്രമീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.പി. ലിബിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347997/smart-tv-handed-over-to-moilothara-govt-lp-school)