---
title: "പ്രണാമം അർപ്പിച്ച്; കുറ്റ്യാടിയിൽ പട നയിക്കാൻ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തിരഞ്ഞെടുപ്പ് ഗോദയിൽ"
english_title: "KP Kunjhammad Kutty Master to lead the battle in Kuttiadi, Godavari election"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348087/kp-kunjhammad-kutty-master-to-lead-the-battle-in-kuttiadi-godavari-election"
published_at: "2026-03-16T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7eab00a9ea_Godavari_election.jpg"
keywords: []
---

# പ്രണാമം അർപ്പിച്ച്; കുറ്റ്യാടിയിൽ പട നയിക്കാൻ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തിരഞ്ഞെടുപ്പ് ഗോദയിൽ

> **Lead Summary:** കുറ്റ്യാടി: ജനകീയ വികസനങ്ങൾക്ക് നേതൃത്വം നൽകി ഏവരുടെയും പ്രിയപ്പെട്ട പ്രവർത്തകനായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ വീണ്ടും ജനവിധി തേടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തുടക്കം കുറിച്ചു. രക്തസാക്ഷികളുടെയും ആദ്യകാല നേതാക്കളുടെയും സ്മൃതി മണ്ഡലത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

കുറ്റ്യാടി: ജനകീയ വികസനങ്ങൾക്ക് നേതൃത്വം നൽകി ഏവരുടെയും പ്രിയപ്പെട്ട പ്രവർത്തകനായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ വീണ്ടും ജനവിധി തേടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തുടക്കം കുറിച്ചു. രക്തസാക്ഷികളുടെയും ആദ്യകാല നേതാക്കളുടെയും സ്മൃതി മണ്ഡലത്തിൽ പുഷ്പാർച്ചന നടത്തി.

വികസനത്തുടർച്ചയും ജനകീയ ഇടപെടലുകളും മുൻനിർത്തി ജനവിധി തേടുന്ന സ്ഥാനാർത്ഥിക്കൊപ്പം മുതിർന്ന നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. ചടങ്ങിൽ കെ.കെ. ലാതിക, കെ.കെ. ദിനേശൻ, പി. സുരേഷ് ബാബു, പി.സി. ഷൈജു തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348087/kp-kunjhammad-kutty-master-to-lead-the-battle-in-kuttiadi-godavari-election)