---
title: "തങ്ങളുടെ അനുഗ്രഹം ; അങ്കത്തിനിറങ്ങാൻ  പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പാറക്കൽ അബ്ദുല്ല സന്ദർശിച്ചു, കുറ്റ്യാടിയിൽ യുഡിഎഫ് പ്രചാരണത്തിന് ആവേശത്തുടക്കം"
english_title: "Panakkad Sadiqali Shihab visited them, there was excitement for the UDF campaign in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348347/panakkad-sadiqali-shihab-visited-them-there-was-excitement-for-the-udf-campaign-in-kuttiadi"
published_at: "2026-03-18T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba38d42461a_there_was_excitement_for_the_UDF_campaign_in_Kuttiadi.jpg"
keywords: []
---

# തങ്ങളുടെ അനുഗ്രഹം ; അങ്കത്തിനിറങ്ങാൻ  പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പാറക്കൽ അബ്ദുല്ല സന്ദർശിച്ചു, കുറ്റ്യാടിയിൽ യുഡിഎഫ് പ്രചാരണത്തിന് ആവേശത്തുടക്കം

> **Lead Summary:** കുറ്റ്യാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച് പാറക്കൽ അബ്ദുല്ല. കുറ്റ്യാടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം പാണക്കാട്ടെ തറവാട് വസതിയിലെത്തി ലീഗ് അധ്യക്ഷന്റെ അനുഗ്രഹം തേടിയത്.

## Article Content

കുറ്റ്യാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച് പാറക്കൽ അബ്ദുല്ല. കുറ്റ്യാടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം പാണക്കാട്ടെ തറവാട് വസതിയിലെത്തി ലീഗ് അധ്യക്ഷന്റെ അനുഗ്രഹം തേടിയത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പാണക്കാട് തറവാട് വസതിയിലെത്തിയ പാറക്കൽ അബ്ദുള്ളയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാൻ, കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡണ്ട് നൊച്ചാട്ട് കുഞ്ഞബ്ദുള്ള , സംസ്ഥാന കമ്മിറ്റി അംഗം പി.എം അബൂബക്കർ മാസ്റ്റർ , വി.പി കുഞ്ഞമ്മദ് മാസ്റ്റർ , ചുണ്ടയിൽ മൊയ്തു ഹാജി, വി വി മുഹമ്മദ് അലി, പി.പി. റഷീദ് തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348347/panakkad-sadiqali-shihab-visited-them-there-was-excitement-for-the-udf-campaign-in-kuttiadi)