---
title: "തിളക്കമാർന്ന നേട്ടം; ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി ഡോ. ആതിര ജയൻ"
english_title: "Dr. Athira Jayan receives PhD in English Literature"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348388/dr-athira-jayan-receives-phd-in-english-literature"
published_at: "2026-03-18T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba58a49309f_Dr._Athira_Jayan_receives_PhD_in_English_Literature.jpg"
keywords: []
---

# തിളക്കമാർന്ന നേട്ടം; ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി ഡോ. ആതിര ജയൻ

> **Lead Summary:** കക്കട്ടിൽ: ഇംഗ്ലീഷ് സാഹിത്യത്തിൽ ഭാരതിദാസൻ സർവകലാശാലയിൽ (തിരുച്ചിറപ്പള്ളി) നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി ഡോ. ആതിര ജയൻ. 2019-ൽ ഇതേ സർവകലാശാലയിൽ നിന്ന് എംഫിൽ ബിരുദവും ആതിര നേടിയിട്ടുണ്ട്. നിലവിൽ നാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരികയാണ്.

## Article Content

കക്കട്ടിൽ: ഇംഗ്ലീഷ് സാഹിത്യത്തിൽ ഭാരതിദാസൻ സർവകലാശാലയിൽ (തിരുച്ചിറപ്പള്ളി) നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി ഡോ. ആതിര ജയൻ. 2019-ൽ ഇതേ സർവകലാശാലയിൽ നിന്ന് എംഫിൽ ബിരുദവും ആതിര നേടിയിട്ടുണ്ട്. നിലവിൽ നാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരികയാണ്.

കക്കട്ടിൽ ചീക്കോന്ന് വെസ്റ്റ് സ്വദേശി സനോജ് ജി. ആണ് ഭർത്താവ്. നിള, നദി എന്നിവർ മക്കളാണ്. കെ.എസ്.ആർ.ടി.സി മുൻ കൺട്രോളിങ് ഇൻസ്‌പെക്ടറുടെയും മൊകേരി ഗവ. ആയുർവേദ ഡിസ്പൻസറിയിലെ സരോജിനി വി.പി.യുടെയും മരുമകളാണ് ആതിര. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ നേട്ടം കുടുംബത്തിനും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348388/dr-athira-jayan-receives-phd-in-english-literature)