---
title: "നാടിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; കുന്നുമ്മൽ പഞ്ചായത്തിൽ പുതിയ റോഡ് പ്രവൃത്തിക്ക് തുടക്കം"
english_title: "New road work begins in Kunnummal Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348409/new-road-work-begins-in-kunnummal-panchayat"
published_at: "2026-03-18T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba675d804fc_New_road_work_begins_in_Kunnummal_Panchayat.jpg"
keywords: []
---

# നാടിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; കുന്നുമ്മൽ പഞ്ചായത്തിൽ പുതിയ റോഡ് പ്രവൃത്തിക്ക് തുടക്കം

> **Lead Summary:** കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കിണറുള്ള കാപ്പുഞ്ചാൽ ലക്ഷംവീട് നഗർ റോഡിന്റെ പ്രവൃത്തിക്ക് തുടക്കമായി. നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവഹിച്ചു. പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് നിർമ്മിക്കുന്നത്.

## Article Content

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കിണറുള്ള കാപ്പുഞ്ചാൽ ലക്ഷംവീട് നഗർ റോഡിന്റെ പ്രവൃത്തിക്ക് തുടക്കമായി. നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവഹിച്ചു. പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് നിർമ്മിക്കുന്നത്.

ചടങ്ങിൽ കെ. അശ്വിൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി. വിജിലേഷ്, കെ.കെ. വിനോദൻ, തറേമ്മൽ ദാമു, തയ്യിൽ അശോകൻ, കെ.സി. കരുണൻ, വടക്കയിൽ ബിന്ദു, കെ.പി. അശ്വിൻ എന്നിവർ സംസാരിച്ചു. സുനീഷ് സ്വാഗതവും കെ.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348409/new-road-work-begins-in-kunnummal-panchayat)