---
title: "സ്നേഹാദരം; സിവില് സർവീസ് ജേതാക്കൾക്ക് കുറ്റ്യാടി കനിവ് എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ ആദരം"
english_title: "Kuttiyadi Kaniv Education Group felicitates Civil Service winners"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348808/kuttiyadi-kaniv-education-group-felicitates-civil-service-winners"
published_at: "2026-03-20T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd2a7342455_Kuttiyadi_Kaniv_Education_Group_felicitates_Civil_Service_winners.jpg"
keywords: []
---

# സ്നേഹാദരം; സിവില് സർവീസ് ജേതാക്കൾക്ക് കുറ്റ്യാടി കനിവ് എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ ആദരം

> **Lead Summary:** കുറ്റ്യാടി: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച നാടിന്റെ പ്രതിഭകളെ കുറ്റ്യാടി കനിവ് എഡ്യുക്കേഷൻ സപ്പോർട്ട് ഗ്രൂപ്പ് അനുമോദിച്ചു. 109-ാം റാങ്ക് നേടിയ തൊട്ടിൽപാലം നാഗമ്പാറ സ്വദേശി അജയ് ആർ. രാജ്, 397-ാം റാങ്ക് നേടിയ വില്ല്യാപ്പള്ളി മയ്യന്നൂർ സ്വദേശി ജസീല ജന്നത്ത് എന്നിവരെയാണ് ആദരിച്ചത്.

## Article Content

കുറ്റ്യാടി: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച നാടിന്റെ പ്രതിഭകളെ കുറ്റ്യാടി കനിവ് എഡ്യുക്കേഷൻ സപ്പോർട്ട് ഗ്രൂപ്പ് അനുമോദിച്ചു. 109-ാം റാങ്ക് നേടിയ തൊട്ടിൽപാലം നാഗമ്പാറ സ്വദേശി അജയ് ആർ. രാജ്, 397-ാം റാങ്ക് നേടിയ വില്ല്യാപ്പള്ളി മയ്യന്നൂർ സ്വദേശി ജസീല ജന്നത്ത് എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങില്‍ ജമാല്‍ പാറക്കല്‍, ജമാല്‍ കോരങ്കോട്ട്, ഒ.രവീന്ദ്രന്‍ മാസ്റ്റര്‍, എന്‍.കെ.ഫിര്‍ദൗസ്, അര്‍ജുന്‍ കായക്കൊടി എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ റെയില്‍വെ മാനേജ്‌മെന്റ് സര്‍വീസിലെ ട്രെയിനിങ്ങിനിടെയാണ് കാഴ്ച പരിമിതിയുള്ള അജയിന്റെ ഈ നേട്ടം. മയ്യന്നൂരിലെ പരേതനായ കുഞ്ഞബ്ദുള്ളയുടേയും സൈനബയുടേയും നാല് പെണ്‍മക്കളില്‍ ഇളയവളാണ് കാഴ്ച പരിമിതിയുള്ള ജസീല. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള ജസീല പാലക്കാട് ജോലി ചെയ്തു വരവേയാണ് ഈ നേട്ടം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348808/kuttiyadi-kaniv-education-group-felicitates-civil-service-winners)