---
title: "പെരുന്നാൾ ആശംസകളും വിജയാശംസകളും; വോട്ടർമാരെ ചേർത്തുപിടിച്ച് കെ.പി. കുഞ്ഞമ്മദ് കുട്ടി"
english_title: "Eid greetings and good luck; KP Kunjhammad Kutty unites voters"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348933/eid-greetings-and-good-luck-kp-kunjhammad-kutty-unites-voters"
published_at: "2026-03-21T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be4121b8894_KP_Kunjhammad_Kutty_unites_voters.jpg"
keywords: []
---

# പെരുന്നാൾ ആശംസകളും വിജയാശംസകളും; വോട്ടർമാരെ ചേർത്തുപിടിച്ച് കെ.പി. കുഞ്ഞമ്മദ് കുട്ടി

> **Lead Summary:** കുറ്റ്യാടി: പെരുന്നാൾ ദിനത്തിലും വിശ്രമമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ മുഴുകി കുറ്റ്യാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി. പെരുന്നാൾ ആശംസകളും വിജയാശംസകളും നേർന്ന് വീട്ടിലെത്തിയ പ്രവർത്തകരെയും നാട്ടുകാരെയും ഹൃദയപൂർവ്വം സ്വീകരിച്ചാണ് അദ്ദേഹം തന്റെ പ്രചാരണത്തിന് ആവേശം പകർന്നത്. ഭാര്യ ആസ്യയും അദ്ദേഹത്തോടൊപ്പം അതിഥികളെ സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്നു.

## Article Content

കുറ്റ്യാടി: പെരുന്നാൾ ദിനത്തിലും വിശ്രമമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിൽ മുഴുകി കുറ്റ്യാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി. പെരുന്നാൾ ആശംസകളും വിജയാശംസകളും നേർന്ന് വീട്ടിലെത്തിയ പ്രവർത്തകരെയും നാട്ടുകാരെയും ഹൃദയപൂർവ്വം സ്വീകരിച്ചാണ് അദ്ദേഹം തന്റെ പ്രചാരണത്തിന് ആവേശം പകർന്നത്. ഭാര്യ ആസ്യയും അദ്ദേഹത്തോടൊപ്പം അതിഥികളെ സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്നു.

കുറ്റ്യാടി ടൗണിലെ ഈദ്ഗാഹിൽ പങ്കെടുത്തുകൊണ്ടാണ് സ്ഥാനാർത്ഥി തന്റെ ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് കാരക്കുന്ന് പള്ളി, മുക്കടത്തുംവയൽ പള്ളി, കോട്ടപ്പള്ളി പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ട് പെരുന്നാൾ ആശംസകൾ കൈമാറി. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പെരുന്നാൾ ആശംസകളുമായി സ്ഥാനാർത്ഥിയുടെ വീട്ടിലെത്തിയിരുന്നു.

കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം വീണ്ടും പ്രചാരണ രംഗത്തേക്ക് മടങ്ങി. മണ്ഡലത്തിലെ വിവിധ ക്ഷേത്രോത്സവ പരിപാടികളിലും ആദ്യകാല പ്രവർത്തകരുടെ വീടുകളിലും അദ്ദേഹം സന്ദർശനം നടത്തി. എൽഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ സജീവമായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348933/eid-greetings-and-good-luck-kp-kunjhammad-kutty-unites-voters)