---
title: "വിജയകാഹളം മുഴങ്ങി; കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ റോഡ് ഷോ ആയഞ്ചേരിയെ പ്രകമ്പനം കൊള്ളിച്ചു"
english_title: "KP Kunjammath Kutty Master's road show thrilled Ayanjary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349081/kp-kunjammath-kutty-masters-road-show-thrilled-ayanjary"
published_at: "2026-03-22T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf8739d5164_KP_Kunjammath_Kutty_Masters_road_show_thrilled_Ayanjary.jpg"
keywords: []
---

# വിജയകാഹളം മുഴങ്ങി; കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ റോഡ് ഷോ ആയഞ്ചേരിയെ പ്രകമ്പനം കൊള്ളിച്ചു

> **Lead Summary:** കുറ്റ്യാടി: നാമനിർദ്ദേശപത്രിക സമർപ്പണത്തിന് ശേഷം കുറ്റ്യാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർക്ക് വോട്ട് അഭ്യർത്ഥിച്ച് കൊണ്ട് എൽ ഡി എഫ് ആയഞ്ചേരിയിൽ നടത്തിയ റോഡ് ഷോ തികച്ചും വിജയ പ്രഖ്യാപനമായ് മാറി. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ യുവാക്കളും, സ്ത്രീകളും , കുട്ടികളും അണിനിരന്ന റോഡ് ഷോക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ സമൂഹത്തിൻ്റെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന ജനസമൂഹം ആയഞ്ചേരിയെ ജനനിബിഡമാക്കി.

## Article Content

കുറ്റ്യാടി: നാമനിർദ്ദേശപത്രിക സമർപ്പണത്തിന് ശേഷം കുറ്റ്യാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർക്ക് വോട്ട് അഭ്യർത്ഥിച്ച് കൊണ്ട് എൽ ഡി എഫ് ആയഞ്ചേരിയിൽ നടത്തിയ റോഡ് ഷോ തികച്ചും വിജയ പ്രഖ്യാപനമായ് മാറി. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ യുവാക്കളും, സ്ത്രീകളും , കുട്ടികളും അണിനിരന്ന റോഡ് ഷോക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ സമൂഹത്തിൻ്റെ നാനാ തുറകളിൽ പ്രവർത്തിക്കുന്ന ജനസമൂഹം ആയഞ്ചേരിയെ ജനനിബിഡമാക്കി.

റോഡ് ഷോക്ക് ശേഷം നടന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ (എം) നേതാവ് എളമരം കരീം ഉൽഘാടനം ചെയ്തു ടി.എൻ മനോജ് അധ്യക്ഷം വഹിച്ചു എൽ ഡി എഫ് നേതാക്കളായ പി. ഗവാസ് , മനയത്ത് ചന്ദ്രൻ ,കെ കെ ദിനേശൻ, ടി.കെ രാഘവൻ, ടി.ടി. കുഞ്ഞമ്മത് .പി.പി മുകുന്ദൻ, മുഹമ്മദ്, അഷറഫ് സ്ഥാനാർത്ഥി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ പി സുരേഷ് ബാബു, പി.സി ഷൈജു, ടി എൻ മനോജ് എന്നിവരടങ്ങുന്ന 5001 അംഗ കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349081/kp-kunjammath-kutty-masters-road-show-thrilled-ayanjary)