---
title: "നിട്ടൂരിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്"
english_title: "Wild boar jumps over bike in Nittoor; Two youths seriously injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349129/wild-boar-jumps-over-bike-in-nittoor-two-youths-seriously-injured"
published_at: "2026-03-22T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfc209b44f8_Two_youths_seriously_injured.jpg"
keywords: []
---

# നിട്ടൂരിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** കുറ്റ്യാടി: നിട്ടൂർ മലയാടപ്പൊയിൽ റോഡിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. നിട്ടൂർ കാപ്പുമ്മൽ മീത്തൽ ശ്രീജിത്ത് , മണ്ഡപമുള്ള പറമ്പത്ത് എം.പി. രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കുറ്റ്യാടി: നിട്ടൂർ മലയാടപ്പൊയിൽ റോഡിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. നിട്ടൂർ കാപ്പുമ്മൽ മീത്തൽ ശ്രീജിത്ത് , മണ്ഡപമുള്ള പറമ്പത്ത് എം.പി. രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. സഞ്ചരിച്ചുകൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് തൊട്ടടുത്ത പറമ്പിൽ നിന്നും അപ്രതീക്ഷിതമായി കാട്ടുപന്നി ചാടിവീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ശ്രീജിത്തിന്റെ തലയ്ക്ക് സാരമായ മുറിവേൽക്കുകയും കൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രതീഷിന്റെ വാരിയെല്ലിന് ചതവും കാൽമുട്ടിന് ഒടിവുമുണ്ട്. രതീഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349129/wild-boar-jumps-over-bike-in-nittoor-two-youths-seriously-injured)