---
title: "തുക കൈമാറി; യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കേളോത്ത് കുടുംബം തെരഞ്ഞെടുപ്പ് ഫണ്ട് നൽകി"
english_title: "Keloth family provided election funds to UDF candidate"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349204/Keloth-family-provided-election-funds-to-UDF-candidate"
published_at: "2026-03-23T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0d6a2320c1_ku1.jpg"
keywords: []
---

# തുക കൈമാറി; യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കേളോത്ത് കുടുംബം തെരഞ്ഞെടുപ്പ് ഫണ്ട് നൽകി

> **Lead Summary:** **കുറ്റ്യാടി: [ **യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയ്ക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കുറ്റ്യാടിയിലെ കേളോത്ത് കുടുംബം കൈമാറി. കേളോത്ത് അമ്മത് സാഹിബ് ട്രസ്റ്റിന് വേണ്ടി കെ.സി. കുഞ്ഞമ്മദ് കുട്ടിയാണ് തുക കൈമാറിയത്.

## Article Content

**കുറ്റ്യാടി: [ **യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയ്ക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കുറ്റ്യാടിയിലെ കേളോത്ത് കുടുംബം കൈമാറി. കേളോത്ത് അമ്മത് സാഹിബ് ട്രസ്റ്റിന് വേണ്ടി കെ.സി. കുഞ്ഞമ്മദ് കുട്ടിയാണ് തുക കൈമാറിയത്.

കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കെ.സി. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി. അബ്ദുറഹിമാൻ, നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ്, വി.പി. മൊയ്തു, കേളോത്ത് ഹമീദ്, കേളോത്ത് റഷീദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349204/Keloth-family-provided-election-funds-to-UDF-candidate)