---
title: "മാപ്പിള കലാ അക്കാദമി ഈദ് സോഷ്യൽ സംഘടിപ്പിച്ചു; യുദ്ധവിരുദ്ധ സംഗമമായി കുറ്റ്യാടിയിലെ കൂട്ടായ്മ"
english_title: "Mappila Kala Academy organized an Eid social"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349235/mappila-kala-academy-organized-an-eid-social"
published_at: "2026-03-23T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0e427cf609_kuttiadi2.jpg"
keywords: []
---

# മാപ്പിള കലാ അക്കാദമി ഈദ് സോഷ്യൽ സംഘടിപ്പിച്ചു; യുദ്ധവിരുദ്ധ സംഗമമായി കുറ്റ്യാടിയിലെ കൂട്ടായ്മ

> **Lead Summary:** **കുറ്റ്യാടി: [**കേരള മാപ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്റർ സംഘടിപ്പിച്ച ഈദ് സോഷ്യൽ പരിപാടി ശ്രദ്ധേയമായി. കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിലെ സയൻഷ്യ ഓഡിറ്റോറിയത്തിൽ നടന്ന ഈ സംഗമം ഒരു യുദ്ധ വിരുദ്ധ കൂട്ടായ്മയായി മാറി. അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ. അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [**കേരള മാപ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്റർ സംഘടിപ്പിച്ച ഈദ് സോഷ്യൽ പരിപാടി ശ്രദ്ധേയമായി. കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിലെ സയൻഷ്യ ഓഡിറ്റോറിയത്തിൽ നടന്ന ഈ സംഗമം ഒരു യുദ്ധ വിരുദ്ധ കൂട്ടായ്മയായി മാറി. അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ. അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

ചാപ്റ്റർ പ്രസിഡന്റ് യു.കെ. അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ചാരിറ്റി വിംഗ് ചെയർമാൻ മേനിക്കണ്ടി അബ്ദുല്ല മാസ്റ്റർ പെരുന്നാൾ സന്ദേശം നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി ഷമീന എ.പി.കെ, അബ്ദുൽ മജീദ് വേളം എന്നിവർ ആശംസകൾ നേർന്നു.

ചാപ്റ്റർ സെക്രട്ടറി കെ. സൈനബ ടീച്ചർ സ്വാഗതവും ട്രഷറർ അഷ്റഫ് ഓണിയിൽ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന് മാറ്റുകൂട്ടി റഷീദ് എ.കെ, മുഷ്താഖ് മാസ്റ്റർ, അഷ്റഫ് ഓണിയിൽ, സാജിദ ഗഫൂർ, ആബിദ, സാജിദ, സവാദ് പൂമുഖം, റുക്സാന ടീച്ചർ, ബേബി നുനാഹ് എന്നിവർ പെരുന്നാൾ ഗീതങ്ങൾ ആലപിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349235/mappila-kala-academy-organized-an-eid-social)