---
title: "കുറ്റ്യാടിയിൽ കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം; കായക്കൊടിയിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചു"
english_title: "K.M. Abhijith's election campaign in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349238/km-abhijiths-election-campaign-in-kuttiadi"
published_at: "2026-03-23T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0e7db2d0dd_kuttiadi3.jpg"
keywords: []
---

# കുറ്റ്യാടിയിൽ കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം; കായക്കൊടിയിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചു

> **Lead Summary:** **കുറ്റ്യാടി: [ **നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് കായക്കൊടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

## Article Content

**കുറ്റ്യാടി: [ **നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് കായക്കൊടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

അന്തരിച്ച മുൻ യു.ഡി.എഫ് നേതാക്കളുടെ വീടുകൾ സന്ദർശിച്ച അദ്ദേഹം കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുഗ്രഹം തേടിയത് ഏറെ ശ്രദ്ധേയമായി. വർഷങ്ങളോളം ജനസേവനം നടത്തിയ നേതാക്കളുടെ ഓർമ്മകൾ പങ്കുവെച്ച സ്ഥാനാർത്ഥി, അവരുടെ കുടുംബത്തിന്റെ പിന്തുണ തന്റെ യാത്രയ്ക്ക് വലിയ കരുത്താണെന്ന് വ്യക്തമാക്കി.

പ്രവർത്തകരിലും നാട്ടുകാരിലും വലിയ ആവേശം നിറച്ച സന്ദർശനത്തിൽ പ്രമുഖ യു.ഡി.എഫ് നേതാക്കളായ കോരങ്കോട്ട് ജമാൽ, കെ.പി. കുഞ്ഞമ്മദ്, കോരങ്കോട്ട് മൊയ്തു, ഒ. രവീന്ദ്രൻ മാസ്റ്റർ, എം.എ. ലത്തീഫ് മാസ്റ്റർ, കെ.കെ.സി. കുഞ്ഞബ്ദുല്ല മാസ്റ്റർ, ആർ. സജീവൻ മാസ്റ്റർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

പി.പി. മൊയ്തു, കെ.പി. ബിജു, ഇ.പി. മുഹമ്മദലി, കെ.പി. ഹമീദ്, സിദ്ധാർത്ഥ് കെ.പി, സജീർ വി.വി എന്നിവരും പ്രചാരണ പരിപാടികളിൽ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349238/km-abhijiths-election-campaign-in-kuttiadi)