---
title: "ഫാർമസിസ്റ്റില്ലാതെ ജൻ ഔഷധി: കേന്ദ്ര നീക്കത്തിനെതിരെ കുറ്റ്യാടിയിൽ പ്രതിഷേധം"
english_title: "Protest in Kuttiadi against the central move"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349446/protest-in-kuttiadi-against-the-central-move"
published_at: "2026-03-24T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c24e49c034f_kuttiadi1.jpg"
keywords: []
---

# ഫാർമസിസ്റ്റില്ലാതെ ജൻ ഔഷധി: കേന്ദ്ര നീക്കത്തിനെതിരെ കുറ്റ്യാടിയിൽ പ്രതിഷേധം

> **Lead Summary:** **കുറ്റ്യാടി: [ **പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളിൽ ഫാർമസിസ്റ്റുകളുടെ സേവനമില്ലാതെ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ തുടങ്ങാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

## Article Content

**കുറ്റ്യാടി: [ **പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളിൽ ഫാർമസിസ്റ്റുകളുടെ സേവനമില്ലാതെ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ തുടങ്ങാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

കേന്ദ്ര നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ ടി.പി. രാജീവൻ ഉദ്ഘാടനം ചെയ്തു.

സരിത പി.ജി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയൻ കോറോത്ത്, എം. ഷെജിൻ, കരുണാകരൻ കുറ്റ്യാടി, സി. സമിനു, കെ.എം. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

സമരത്തിന് പ്രജീഷ് പ്രഭാകർ, എം. സുജിത് കുമാർ, ഷെജിത കെ.പി., വാസു എൻ., ഷിധിൻ സി. തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349446/protest-in-kuttiadi-against-the-central-move)