---
title: "പടയൊരുക്കം; കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു"
english_title: "UDYF launches campaign for K.M. Abhijith in Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349598/udyf-launches-campaign-for-km-abhijith-in-kayakodi"
published_at: "2026-03-25T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3825dd7362_UDYF_launches_campaign_for_K.M._Abhijith_in_Kayakodi.jpg"
keywords: []
---

# പടയൊരുക്കം; കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു

> **Lead Summary:** കുറ്റ്യാടി: നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ വിജയത്തിനായി കായക്കൊടി പഞ്ചായത്തിൽ യു.ഡി.വൈ.എഫ് നേതൃത്വം ആവേശോജ്ജ്വലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മണ്ഡലത്തിലെ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും വോട്ടർമാരിലേക്ക് നേരിട്ടെത്തുന്നതിനുമായി വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

## Article Content

കുറ്റ്യാടി: നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ വിജയത്തിനായി കായക്കൊടി പഞ്ചായത്തിൽ യു.ഡി.വൈ.എഫ് നേതൃത്വം ആവേശോജ്ജ്വലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മണ്ഡലത്തിലെ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും വോട്ടർമാരിലേക്ക് നേരിട്ടെത്തുന്നതിനുമായി വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥിയുടെ സ്വീകാര്യത താഴെത്തട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വാർഡുകളിലും സ്ക്വാഡ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വീടുവീടാന്തരമുള്ള സമ്പർക്ക പരിപാടികളിലൂടെ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിക്കും.

തളീക്കര ലീഗ് ഹൗസിൽ സംഘടിപ്പിച്ച യൂത്ത് സം ഗമം നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്ര സിഡണ്ട് വി.പി. കുഞ്ഞബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെ യ്തു. വി.വി സജീർ അധ്യക്ഷത വഹിച്ചു. ഒ.രവീന്ദ്രൻ മാസ്റ്റർ, കെ.പി. കുഞ്ഞമ്മദ്, ആർ. സജീവൻ മാസ്റ്റർ, ഇ.പി. മുഹമ്മദലി, കെ.പി. ബിജു, സി.കെ. റാഷിദ്, അർ ജുനൻ കോവുക്കുന്ന്, ടി.പി.മുനീർ, ഹാഫിസ് തൊടു വയിൽ, സ്വാദിഖ് കെ.പി എന്നിവർ സംസാരിച്ചു. സി ദ്ധാർത്ഥ് കെ.പി. സ്വാഗതവും റാഷിഖ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349598/udyf-launches-campaign-for-km-abhijith-in-kayakodi)