---
title: "തിരഞ്ഞെടുപ്പ് ആവേശം; യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു"
english_title: "UDF Naripatta Panchayat Election Committee office opened"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349846/udf-naripatta-panchayat-election-committee-office-opened"
published_at: "2026-03-26T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4f4bd958c5_Election_Committee_office_opened.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ആവേശം; യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

> **Lead Summary:** നരിപ്പറ്റ: യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. മുതിർന്ന നേതാവ് തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ എൻ. ഹമീദ് അധ്യക്ഷത വഹിച്ചു.

## Article Content

നരിപ്പറ്റ: യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. മുതിർന്ന നേതാവ് തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ എൻ. ഹമീദ് അധ്യക്ഷത വഹിച്ചു.

പി. അരവിന്ദൻ, എം. കുഞ്ഞിക്കണ്ണൻ, കെ.എം. ഹമീദ്, ടി.പി. വിശ്വനാഥൻ, സി.കെ. നാണു, ഫാറൂഖ് കാണംകണ്ടി, ഹരിപ്രസാദ് നരിപ്പറ്റ, അഖിൽ തുണ്ടിയിൽ, ആർ.കെ. അനീഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349846/udf-naripatta-panchayat-election-committee-office-opened)