---
title: "സ്വർണ്ണത്തിളക്കമുള്ള നേട്ടം; ഓസ്‌ട്രേലിയൻ സർവകലാശാലയിൽ നിന്ന് ഗവേഷണത്തിന് 1.72 കോടിയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കി അമീർ"
english_title: "Amir receives Rs 1.72 crore scholarship for research from Australian university"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349853/amir-receives-rs-172-crore-scholarship-for-research-from-australian-university"
published_at: "2026-03-26T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4f8dc8f56a_Amir_receives_Rs_1.72_crore_scholarship_for_research_from_Australian_university.jpg"
keywords: []
---

# സ്വർണ്ണത്തിളക്കമുള്ള നേട്ടം; ഓസ്‌ട്രേലിയൻ സർവകലാശാലയിൽ നിന്ന് ഗവേഷണത്തിന് 1.72 കോടിയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കി അമീർ

> **Lead Summary:** കുറ്റ്യാടി: അക്കാദമിക മികവിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി അമീർ. ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ ക്വീൻസ്‌ലാന്റിൽ പി.എച്ച്.ഡി ഗവേഷണത്തിനായി 1.72 കോടി രൂപയുടെ വമ്പൻ സ്‌കോളർഷിപ്പാണ് അമീറിനെ തേടിയെത്തിയത്.

## Article Content

കുറ്റ്യാടി: അക്കാദമിക മികവിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി അമീർ. ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ ക്വീൻസ്‌ലാന്റിൽ പി.എച്ച്.ഡി ഗവേഷണത്തിനായി 1.72 കോടി രൂപയുടെ വമ്പൻ സ്‌കോളർഷിപ്പാണ് അമീറിനെ തേടിയെത്തിയത്.

കൃഷിയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള 'കോട്ടൺ പാത്തോളജി' (Cotton Pathology) മേഖലയിലാണ് അമീർ ഗവേഷണം നടത്തുന്നത്. മണ്ണിലൂടെ പകരുന്ന രോഗകാരികൾ പരുത്തിത്തൈകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനം 'ഓസ്‌ട്രേലിയൻ കോട്ടൺ ഡിസീസ് കൊളാബറേഷനുമായി' സഹകരിച്ചാണ് നടപ്പിലാക്കുന്നത്. കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമാണ് അമീറിനെ ഈ വലിയ നേട്ടത്തിന് അർഹനാക്കിയത്.

ബാംഗ്ലൂര്‍ അ ഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എസ്.സി (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ ഡിസ്റ്റിങ്ഷനോടെ പൂര്‍ത്തിയാക്കിയ അമീര്‍, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജിയില്‍ എം.എസ്.സി ഒന്നാം റാങ്കോടെ നേടി അക്കാദമിക മികവ് തെളിയിച്ചു കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, വട്ടോളി ഹൈടെക്ക് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസസ് റിസര്‍ച്ചിലെ ജനറ്റി - എന്‍ജിനിയറിങ് വിഭാഗത്തില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പിതാവ് അബദുലത്തീഫ് മാതാവ് നസീമ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349853/amir-receives-rs-172-crore-scholarship-for-research-from-australian-university)