---
title: "കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോൾ"
english_title: "Plus Two student drowns in Pasukadava, Kozhikode, accident occurred when he went to bathe"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349921/plus-two-student-drowns-in-pasukadava-kozhikode-accident-occurred-when-he-went-to-bathe"
published_at: "2026-03-26T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5504f6333e_shahu.jpg"
keywords: []
---

# കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോൾ

> **Lead Summary:** **കുറ്റ്യാടി: **പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു . കുറ്റ്യാടി ഊരത്ത് പന്നി വയൽ കുറ്റിക്കാട്ടിൽ ജിത്തിന്റെ മകൻ ഷാഹുൽ(കിച്ചു) ആണ് മരിച്ചത് . ഇന്ന് വൈകീട്ട് 5: 30 യോടെയാണ് സംഭവം.

## Article Content

**കുറ്റ്യാടി: **പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു . കുറ്റ്യാടി ഊരത്ത് പന്നി വയൽ കുറ്റിക്കാട്ടിൽ ജിത്തിന്റെ മകൻ ഷാഹുൽ(കിച്ചു) ആണ് മരിച്ചത് . ഇന്ന് വൈകീട്ട് 5: 30 യോടെയാണ് സംഭവം.

പശുക്കടവ് ഭാഗത്തുള്ള വൃക്കം തോടിലെ കയത്തിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹുൽ എന്നാണ് പ്രാഥമിക വിവരം.

തോടിലെ കയത്തിൽപ്പെട്ട ഷാഹുൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഷാഹുലിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ഉടൻ തന്നെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349921/plus-two-student-drowns-in-pasukadava-kozhikode-accident-occurred-when-he-went-to-bathe)