---
title: "'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ് ആദിയൂർ"
english_title: "'LDF should come back to power for continued development' - PrabhishAdiyoor"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349923/ldf-should-come-back-to-power-for-continued-development-prabhishadiyoor"
published_at: "2026-03-26T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5586409503_WCELTN.jpg"
keywords: []
---

# 'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ് ആദിയൂർ

> **Lead Summary:** **കായക്കൊടി : ** കേരളത്തിൽ വികസന തുടർച്ചയായി എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ പറഞ്ഞു.

## Article Content

**കായക്കൊടി : ** കേരളത്തിൽ വികസന തുടർച്ചയായി എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ പറഞ്ഞു.

നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ: പി.വസന്തത്തിൻ്റെ തളീക്കര ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീജിത്ത് കരണ്ടോട് അദ്ധ്യക്ഷനായി സി.പി.ഐ സംസ്ഥാന അസി: സെക്രട്ടറി സത്യൻ മൊകേരി, എം.കെ.ശശി, പവിത്രൻ മാസ്റ്റർ ,എം.കെ. മൊയ്തു,ബിജു പി. പ്രേംരാജ് കായക്കൊടി എന്നിവർ സംസാരിച്ചു. കെ.രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കെ.ശ്രീജിത്ത് കരണ്ടോട് ( ചെയർമാൻ ) രാജൻ മാസ്റ്റർ ( കൺവീനർ ) കെ.പി. അജിത്കുമാർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349923/ldf-should-come-back-to-power-for-continued-development-prabhishadiyoor)