---
title: "ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ തുടങ്ങും"
english_title: "Parakkal Abdullah's first phase of tour to the people begins tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350021/parakkal-abdullahs-first-phase-of-tour-to-the-people-begins-tomorrow"
published_at: "2026-03-27T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c636ad2c44d_Parakkal_Abdullahs_first_phase_of_tour_to_the_people_begins_tomorrow.jpg"
keywords: []
---

# ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ തുടങ്ങും

> **Lead Summary:** കുറ്റ്യാടി : യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ ഒന്നാം ഘട്ട പ്രചാരണ പര്യടനത്തിന് നാളെ തുടക്കമാകും. രാവിലെ 9 മണിക്ക് ചെക്കോട്ടി ബസാറിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. അബു പര്യടനം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന പര്യടനം വൈകുന്നേരം 6 മണിക്ക് അരൂരിൽ സമാപിക്കും.

## Article Content

കുറ്റ്യാടി : യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ ഒന്നാം ഘട്ട പ്രചാരണ പര്യടനത്തിന് നാളെ തുടക്കമാകും. രാവിലെ 9 മണിക്ക് ചെക്കോട്ടി ബസാറിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. അബു പര്യടനം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന പര്യടനം വൈകുന്നേരം 6 മണിക്ക് അരൂരിൽ സമാപിക്കും.

രാവിലെ 9.30-ന് കാവിൽ റോഡിൽ എത്തുന്ന പര്യടനം തുടർന്ന് ചല്ലിവയൽ, മേമുണ്ട സ്കൂൾ പരിസരം, കുളത്തൂർ, പൊൻമേരി ബാലവാടി പരിസരം എന്നിവിടങ്ങളിൽ വോട്ടർമാരെ കാണും. ഉച്ചയ്ക്ക് 12 മണിക്ക് കല്ലേരിയിൽ പര്യടനം എത്തും. ഉച്ചഭക്ഷണത്തിന് ശേഷം 3 മണിക്ക് കുനിങ്ങാട് നിന്ന് പുനരാരംഭിക്കുന്ന പര്യടനം മുതുവടത്തൂർ, വിലാതപുരം, മംഗലാട്, കീരിയങ്ങാടി, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആറ് മണിയോടെ അരൂരിൽ സമാപിക്കും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350021/parakkal-abdullahs-first-phase-of-tour-to-the-people-begins-tomorrow)