---
title: "ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു"
english_title: "Chikini, a prominent leader and volunteer and philanthropist, was remembered in Nadupoyil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350033/chikini-a-prominent-leader-and-volunteer-and-philanthropist-was-remembered-in-nadupoyil"
published_at: "2026-03-27T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c63d37e6d21_was_remembered_in_Nadupoyil.jpg"
keywords: []
---

# ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു

> **Lead Summary:** കുറ്റ്യാടി : നടുപ്പൊയിൽ മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ നടുപ്പൊയിൽ ചിക്കിണിയെ അനുസ്മരിച്ചു. മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.

## Article Content

കുറ്റ്യാടി : നടുപ്പൊയിൽ മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ നടുപ്പൊയിൽ ചിക്കിണിയെ അനുസ്മരിച്ചു. മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു.

കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. സുരേഷ് അ ദ്ധ്യക്ഷനായി. മുസ്ലീം ലീഗ് നേതാവ് കെ. മൊയ്തു. ടി. സുരേഷ് ബാ ബു. പി. പി. ദിനേശന്‍, എസ്. ജെ. സജീവ് കുമാര്‍, തയ്യില്‍ നാണു. കേളോത്ത് ഹമീദ്, എന്‍.സി.കുമാരന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, സി ദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, കെ.കെ. ഷാജു. മുഹമ്മദ് നടുപ്പൊയില്‍, സി.ഹാരിസ്, കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350033/chikini-a-prominent-leader-and-volunteer-and-philanthropist-was-remembered-in-nadupoyil)