---
title: "പ്രതീക്ഷകൾ കാറ്റെടുത്തു; കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു"
english_title: "Heavy rain and wind in Kavilumpara; Around a thousand banana trees destroyed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350452/heavy-rain-and-wind-in-kavilumpara-around-a-thousand-banana-trees-destroyed"
published_at: "2026-03-29T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8ffbc9f8d4_Around_a_thousand_banana_trees_destroyed.jpg"
keywords: []
---

# പ്രതീക്ഷകൾ കാറ്റെടുത്തു; കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു

> **Lead Summary:** കാവിലുംപാറ: കാവിലുംപാറ പഞ്ചായത്തിലെ കൂടലിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കർഷകന് വൻ കൃഷിനാശം. കൂടൽ സ്വദേശി സി.പി. പവിത്രന്റെ ആയിരത്തോളം നേന്ത്രവാഴകളാണ് കാറ്റിൽ വീണു നശിച്ചത്. കുലച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമായവയും വിളവെടുപ്പിന് പാകമായതുമായ വാഴകളാണ് നശിച്ചവയിൽ ഭൂരിഭാഗവും. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

## Article Content

കാവിലുംപാറ: കാവിലുംപാറ പഞ്ചായത്തിലെ കൂടലിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കർഷകന് വൻ കൃഷിനാശം. കൂടൽ സ്വദേശി സി.പി. പവിത്രന്റെ ആയിരത്തോളം നേന്ത്രവാഴകളാണ് കാറ്റിൽ വീണു നശിച്ചത്. കുലച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമായവയും വിളവെടുപ്പിന് പാകമായതുമായ വാഴകളാണ് നശിച്ചവയിൽ ഭൂരിഭാഗവും. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, അടുക്കത്ത് തുടങ്ങിയ സ്ഥ ലങ്ങളില്‍ ശക്ത്തമായ വേനല്‍ മഴ പെയ്തത്. മഴയ്‌ക്കൊപ്പം എത്തിയ കാറ്റില്‍ പലയിടങ്ങളി ലും നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ സ്ഥലങ്ങളില്‍ മരം കടപുഴകി വീണ് വൈദ്യുതി വിതരണം മുടങ്ങി അടുക്കത്ത് കുനിയില്‍ ഫസലി ന്റെ വീടിനു മുകളില്‍ തെങ്ങ് വീണ വീടിന് സാരമായ കേടു പറ്റിജനകീയ ദുരന്ത നിവാരണ സേന ചെയര്‍മാന്‍ ബഷീര്‍ നരയ ങ്കോടന്റെ നേതൃത്വത്തില്‍ തെങ്ങ് മുറിച്ചു മാറ്റി. കാവിലുംപാറ മു ന്നാംകൈയില്‍ കാറ്റില്‍ വാഴക്ക്യഷി നശിച്ചു. അടുക്കത്ത് പി.കെ. സുരേന്ദ്രന്റെ വീടിന്റെ ഗേറ്റ് മരം വീണു തകര്‍ന്നു. കള്ളാട് മുപ്പറ്റക്കുഴി അനസിന്റെ വീട്ടിലേക്കുള്ള വൈദ്യുത ലൈന്‍ മരംവീണു തകര്‍ന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350452/heavy-rain-and-wind-in-kavilumpara-around-a-thousand-banana-trees-destroyed)