---
title: "നാടിളക്കി പ്രയാണം; എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പൊതുപര്യടനം"
english_title: "LDF candidate K.P. Kunjhammad Kutty Master's public tour"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350473/ldf-candidate-kp-kunjhammad-kutty-masters-public-tour"
published_at: "2026-03-29T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c921dccbfe0_kuttiady.jpg"
keywords: []
---

# നാടിളക്കി പ്രയാണം; എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പൊതുപര്യടനം

> **Lead Summary:** **കുറ്റ്യാടി : [ **നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പൊതുപര്യടനം ഇന്ന് (മാർച്ച്‌ 29) രാവിലെ 9 മണിക്ക് കുനിങ്ങാട് നിന്നും ആരംഭിച്ചു. ആദ്യ സ്വീകരണ കേന്ദ്രത്തിൽ തന്നെ വലിയ ജനപങ്കാളിതമാണ് ഉണ്ടായിരുന്നത്. ജനങ്ങൾ ഇടതുപക്ഷത്തിന്റെ കൂടെയാണ് എന്ന് ഉറപ്പിക്കുന്നതാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും ആൾക്കൂട്ടമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. കുനിങ്ങാടെ സ്വീകരണത്തിന് ശേഷം പുറമേരി, വിലാതപുരം, തണ്ണീർപന്തൽ, പൊയിൽപാറ, ബാലവാടി, വില്ല്യാപ്പള്ളി യു പി,അമരാവതി എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പര്യടനം പുരോഗമിക്കുകയാണ്.

## Article Content

**കുറ്റ്യാടി : [ **നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പൊതുപര്യടനം ഇന്ന് (മാർച്ച്‌ 29) രാവിലെ 9 മണിക്ക് കുനിങ്ങാട് നിന്നും ആരംഭിച്ചു. ആദ്യ സ്വീകരണ കേന്ദ്രത്തിൽ തന്നെ വലിയ ജനപങ്കാളിതമാണ് ഉണ്ടായിരുന്നത്. ജനങ്ങൾ ഇടതുപക്ഷത്തിന്റെ കൂടെയാണ് എന്ന് ഉറപ്പിക്കുന്നതാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും ആൾക്കൂട്ടമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. കുനിങ്ങാടെ സ്വീകരണത്തിന് ശേഷം പുറമേരി, വിലാതപുരം, തണ്ണീർപന്തൽ, പൊയിൽപാറ, ബാലവാടി, വില്ല്യാപ്പള്ളി യു പി,അമരാവതി എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പര്യടനം പുരോഗമിക്കുകയാണ്.

ഉച്ചക്ക് വില്ല്യാപ്പള്ളിയിലെ ഭക്ഷണത്തിനു ശേഷം അമരാവതിയിൽ നിന്ന് വീണ്ടും പര്യടനം ആരംഭിച്ചു. വൈക്കിലിശ്ശേരി റോഡ്, ചല്ലിവയൽ, മേമുണ്ട സൗത്ത്, ആര്യന്നൂർ, സന്തോഷ്‌ മുക്ക്, വല്ല്യാട്, കാമിച്ചേരി, എന്നിവിടങ്ങളിലെ സ്വീകരത്തിന് ശേഷം പൈങ്ങോട്ടായിൽ പര്യടനം സമാപിക്കും.

കുറ്റ്യാടിയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ചാണ് ഓരോ സ്വീരണ കേന്ദ്രത്തിലും കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ സംസാരിച്ചത്. 1100 -ൽ അധികം കോടി രൂപയുടെ വികസന പ്രവർത്തങ്ങളാണ് കഴിഞ്ഞ 5 വർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പിലാക്കിയത്. 7.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുറ്റ്യാടിയിലെ ജനങ്ങൾക്ക് നൽകാൻ സാധിച്ചത് സന്തോഷം നൽകുന്ന കാര്യമാണെന്നും കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു.

വേനൽ ചൂടിനെ പോലും മറികടന്നു കൊണ്ട് ഓരോ സ്വീകരണ കേന്ദ്രത്തിലും പ്രായമായവരും സ്ത്രീകളും കുട്ടികളുമൊക്കെയായി വലിയ ജനകൂട്ടമാണ് ഉണ്ടായിരുന്നത്. ഇത് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ്‌ പി സുരേഷ് ബാബു, സെക്രട്ടറി പി സി ഷൈജു, ട്രഷറർ ടി എൻ മനോജ്‌, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ കെ ദിനേശൻമാസ്റ്റർ,‌ ആയടത്തിൽ രവീന്ദ്രൻ, കുനിയിൽ രാഘവൻ, പി പി മുകുന്ദൻ മാസ്റ്റർ, ജയപ്രകാശ്, മഹേഷ്‌ പയ്യട, സി.നൗഫൽ എന്നിവർ സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്നു. പി കെ ദിവാകരൻ, എൻ കെ രാമചന്ദ്രൻ, അഡ്വ. കെ പി ബിനൂപ്, നിധിൻ കെ വൈദ്യർ, ആർ. ബാലറാം മാസ്റ്റർ, റീന സുരേഷ്, കെ പുഷ്പജ, വള്ളിൽ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350473/ldf-candidate-kp-kunjhammad-kutty-masters-public-tour)