---
title: "സമഗ്രവികസനത്തിന് പാറക്കല്‍ ജയിക്കണം - ടി.ടി ഇസ്മായില്‍"
english_title: "Parakkal must win for comprehensive development - TT Ismail"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350482/parakkal-must-win-for-comprehensive-development-tt-ismail"
published_at: "2026-03-29T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c93949573cf_parakkal.jpg"
keywords: []
---

# സമഗ്രവികസനത്തിന് പാറക്കല്‍ ജയിക്കണം - ടി.ടി ഇസ്മായില്‍

> **Lead Summary:** **കുറ്റ്യാടി: [ **എംഎല്‍എ ആയിരുന്ന അഞ്ചു വര്‍ഷക്കാലം പാറക്കല്‍ അബ്ദുല്ല നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍. കടമേരി കെ.വി പീടികയില്‍ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി: [ **എംഎല്‍എ ആയിരുന്ന അഞ്ചു വര്‍ഷക്കാലം പാറക്കല്‍ അബ്ദുല്ല നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍. കടമേരി കെ.വി പീടികയില്‍ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്‍പെങ്ങുമില്ലാത്ത വികസനമാണ് 2016 മുതല്‍ 21 വരെ കാലഘട്ടത്തില്‍ കുറ്റ്യാടി മണ്ഡലത്തിലുണ്ടായത്. യുഡിഎഫ് കേരളം ഭരിച്ചപ്പോഴെല്ലാം ഇവിടെ സമഗ്ര മേഖലയിലും വികസനമുണ്ടായിട്ടുണ്ട്. എല്‍ഡിഎഫ് ഭരിച്ച കഴിഞ്ഞ 10 വര്‍ഷക്കാലം അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിരുന്നു. ഇതിനൊരു അവസാനം ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാവണമെന്നും ടി.ടി ഇസ്മായില്‍ പറഞ്ഞു.

പര്യടനം കാമിച്ചേരി, കല്ലുംപുറം, വട്ടപ്പൊയില്‍, നടക്കുമീത്തല്‍, കുന്നുമ്മല്‍, കക്കട്ടില്‍, ഒതയോത്ത്, പാതിരിപ്പറ്റ, വട്ടോളി, മൊകേരി, നരിക്കൂട്ടുംചാല്‍ വഴി കുറ്റ്യാടിയില്‍ സമാപിച്ചു. യാത്രയിലുടനീളം ഉജ്ജ്വല സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350482/parakkal-must-win-for-comprehensive-development-tt-ismail)