---
title: "ബോർഡുകൾ തകർത്തു; കക്കട്ടിലിൽ യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് ബോർഡുകൾ നശിപ്പിച്ചു"
english_title: "UDF candidate Parakkal Abdullah's election boards vandalized in Kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350560/udf-candidate-parakkal-abdullahs-election-boards-vandalized-in-kakkattil"
published_at: "2026-03-30T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0ee36b895_UDF_candidate_Parakkal_Abdullahs_election_boards_vandalized_in_Kakkattil.jpg"
keywords: []
---

# ബോർഡുകൾ തകർത്തു; കക്കട്ടിലിൽ യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് ബോർഡുകൾ നശിപ്പിച്ചു

> **Lead Summary:** കക്കട്ടിൽ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കക്കട്ടിലിൽ സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കക്കട്ടിൽ ടൗൺ, മധുകുന്നുമ്മൽ എന്നിവിടങ്ങളിലെ പ്രചാരണ ബോർഡുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വികൃതമാക്കുകയും തകർക്കുകയും ചെയ്തത്.

## Article Content

കക്കട്ടിൽ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കക്കട്ടിലിൽ സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കക്കട്ടിൽ ടൗൺ, മധുകുന്നുമ്മൽ എന്നിവിടങ്ങളിലെ പ്രചാരണ ബോർഡുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വികൃതമാക്കുകയും തകർക്കുകയും ചെയ്തത്.

ജനാധിപത്യപരമായ പ്രചാരണ പ്രവർത്തനങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണിതെന്ന് യു.ഡി.എഫ് ആരോപിച്ചു. സംഭവത്തിൽ കുന്നുമ്മൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പഞ്ചായത്ത് യു .ഡി.എ.ഫ് ചെയർമാൻ പി. പി അശോകൻ അധ്യക്ഷനാ യി. എടത്തിൽ ദാമോദരൻ, സി.കെ അബു, സി.വി അഷ്റ ഫ്, വി.വി. വിനോദൻ, എ. വി നസറുദ്ദീൻ, ഒ.പി അഷറ ഫ്, എ.കെ പ്രകാശൻ, ജി.പി ഉസ്മാൻ, എ. ഗോപിദാസ്, പി. സുജീഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350560/udf-candidate-parakkal-abdullahs-election-boards-vandalized-in-kakkattil)