---
title: "ബോംബ് നിര്‍മാണം സിപിഎം കുടില്‍വ്യവസായമാക്കി മാറ്റി: കെ.സി വേണുഗോപാല്‍ എംപി"
english_title: "CPM has turned bomb manufacturing into a cottage industry: K.C. Venugopal MP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350990/cpm-has-turned-bomb-manufacturing-into-a-cottage-industry-kc-venugopal-mp"
published_at: "2026-04-01T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccf961c7588_K.C.jpg"
keywords: []
---

# ബോംബ് നിര്‍മാണം സിപിഎം കുടില്‍വ്യവസായമാക്കി മാറ്റി: കെ.സി വേണുഗോപാല്‍ എംപി

> **Lead Summary:** കുറ്റ്യാടി: നാദാപുരം, കുറ്റ്യാടി മേഖലകളില്‍ സിപിഎം ബോംബ് നിര്‍മാണം കുടില്‍വ്യവസായമാക്കി മാറ്റിയിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ബോംബ് നിര്‍മാണത്തിന് പ്രത്യേക ഗ്രാന്റ് അനുവദിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമരാഷ്ട്രീയത്തിനെതിരെ കുറ്റ്യാടിയില്‍ നടന്ന പീസ് വാക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു കെ.സി വേണുഗോപാല്‍.

## Article Content

കുറ്റ്യാടി: നാദാപുരം, കുറ്റ്യാടി മേഖലകളില്‍ സിപിഎം ബോംബ് നിര്‍മാണം കുടില്‍വ്യവസായമാക്കി മാറ്റിയിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ബോംബ് നിര്‍മാണത്തിന് പ്രത്യേക ഗ്രാന്റ് അനുവദിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമരാഷ്ട്രീയത്തിനെതിരെ കുറ്റ്യാടിയില്‍ നടന്ന പീസ് വാക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു കെ.സി വേണുഗോപാല്‍.

ഈ യാത്രയില്‍ തോടന്നൂരിലെ ബിതുല്‍ ബാലന്റെ അമ്മയും നമ്മള്‍ക്കൊപ്പം നടന്നു. ഇത് കേവലമൊരു ബിതുലിന്റെ അമ്മയുടെ മാത്രം കഥയല്ല. നാദുപുരത്തും കുറ്റ്യാടിയിലും ഒട്ടേറെ അമ്മമാരുടെ കണ്ണീര്‍ നമ്മള്‍ കണ്ടിട്ടുണ്ട്. തങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ ഇല്ലാതാക്കാന്‍ ബോംബ് നിര്‍മാണം ഒരു ശൈലിയാക്കി മാറ്റിയ പാര്‍ട്ടിയാണ് സിപിഎം.

പാര്‍ട്ടി പരിപാടിയില്‍ ചോദ്യം ചോദിച്ചാല്‍ വീട്ടില്‍പോയി ചോദിക്കാന്‍ പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പാര്‍ട്ടിയില്‍ ചോദ്യം ചോദിച്ച ചന്ദ്രശേഖരനെയാണ് 51 വെട്ട് വെട്ടി തീര്‍ത്തുകളഞ്ഞത്. ആ അക്രമരാഷ്ട്രീയത്തിന് എതിരെയാണ് കെ.കെ രമ ഇപ്പോഴും നിലകൊള്ളുന്നത്. കേരളം സമാധാനം ആഗ്രഹിക്കുന്നു. ആ സമാധാനം കൊണ്ടുവരാന്‍ യുഡിഎഫിന് മാത്രമേ സാധിക്കൂവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350990/cpm-has-turned-bomb-manufacturing-into-a-cottage-industry-kc-venugopal-mp)