---
title: "ഇത്തവണത്തെ വോട്ട് സമാധാനത്തിനായിരിക്കണം: ഷാഫി പറമ്പില്‍ എംപി"
english_title: "This time's vote should be for peace: Shafi Parambil MP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350993/this-times-vote-should-be-for-peace-shafi-parambil-mp"
published_at: "2026-04-01T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccfbe41018d_This_times_vote_should_be_for_peaceShafi_Parambil_MP.jpg"
keywords: []
---

# ഇത്തവണത്തെ വോട്ട് സമാധാനത്തിനായിരിക്കണം: ഷാഫി പറമ്പില്‍ എംപി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിക്കാരുടെ കൈകളില്‍ ഇത്തവണ മഷി പുരളുന്നത് നാടിന്റെ സമാധാനത്തിനായിരിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി. അക്രമരാഷ്ട്രീയത്തിനെതിരെ കുറ്റ്യാടിയില്‍ നടന്ന പീസ് വാക്കില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. താന്‍ എംപിയായ ശേഷം ഇപ്പോള്‍ മൂന്നാമത്തെ ബോംബേറ് സംഭവമാണ് ഉണ്ടായത്. വിഷ്ണുവിന്റെ വീട്ടില്‍, പൊക്കേട്ടന്റെ വീട്ടില്‍, ബിതുലിന്റെ വീട്ടില്‍. ആദ്യത്തെ രണ്ടു കേസില്‍ ആരെയും അറസ്റ്റു ചെയ്തില്ല. കാഫിര്‍ നുണബോംബ് അവരുടെ കൈയില്‍നിന്നുതന്നെ പൊട്ടി. പ്രതികളെ പിടിച്ചില്ല. ബോംബ് ഉണ്ടാക്കുന്നവും എറിയുന്നവനും കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം കുറ്റ്യാടിയില്‍ ഉണ്ടാവരുത്. ആര്‍ക്ക് പരുക്കേറ്റാലും കുഴപ്പമില്ല, വര്‍ഗീയത ഇളക്കിവിട്ടാലും കുഴപ്പമില്ല, ജയിക്കാന്‍ പറ്റും എന്ന ധാരണ സിപിഎമ്മിന് ഇനിയുണ്ടാവരുതെന്നും ഷാഫി പറമ്പില്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

## Article Content

കുറ്റ്യാടി: കുറ്റ്യാടിക്കാരുടെ കൈകളില്‍ ഇത്തവണ മഷി പുരളുന്നത് നാടിന്റെ സമാധാനത്തിനായിരിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി. അക്രമരാഷ്ട്രീയത്തിനെതിരെ കുറ്റ്യാടിയില്‍ നടന്ന പീസ് വാക്കില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. താന്‍ എംപിയായ ശേഷം ഇപ്പോള്‍ മൂന്നാമത്തെ ബോംബേറ് സംഭവമാണ് ഉണ്ടായത്. വിഷ്ണുവിന്റെ വീട്ടില്‍, പൊക്കേട്ടന്റെ വീട്ടില്‍, ബിതുലിന്റെ വീട്ടില്‍. ആദ്യത്തെ രണ്ടു കേസില്‍ ആരെയും അറസ്റ്റു ചെയ്തില്ല. കാഫിര്‍ നുണബോംബ് അവരുടെ കൈയില്‍നിന്നുതന്നെ പൊട്ടി. പ്രതികളെ പിടിച്ചില്ല. ബോംബ് ഉണ്ടാക്കുന്നവും എറിയുന്നവനും കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം കുറ്റ്യാടിയില്‍ ഉണ്ടാവരുത്. ആര്‍ക്ക് പരുക്കേറ്റാലും കുഴപ്പമില്ല, വര്‍ഗീയത ഇളക്കിവിട്ടാലും കുഴപ്പമില്ല, ജയിക്കാന്‍ പറ്റും എന്ന ധാരണ സിപിഎമ്മിന് ഇനിയുണ്ടാവരുതെന്നും ഷാഫി പറമ്പില്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

ആര് എന്ത് അക്രമം അഴിച്ചുവിട്ടാലും ശക്തമായി പ്രതിരോധിക്കാന്‍ ഇവിടെ ആളുകളുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതാണ് പീസ് വാക്കെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുന്‍പ് അക്രമരാഷ്ട്രീയത്തിന് എതിരെ താന്‍ നടത്തിയ ഒരുമാസം നീണ്ട യാത്രയുടെ തുടര്‍ച്ചയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയഭീതിയില്‍ അക്രമം അഴിച്ചുവിടുന്നവരെ വീട്ടില്‍ ഇരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കണം ഇതെന്ന് നാദാപുരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം അഭിജിത്ത് അഭ്യര്‍ഥിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350993/this-times-vote-should-be-for-peace-shafi-parambil-mp)