---
title: "ആവേശകരമായ വരവേൽപ്പ്; കുറ്റ്യാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി പര്യടനം നടത്തി"
english_title: "NDA candidate toured Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/351173/nda-candidate-toured-kuttiadi"
published_at: "2026-04-02T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce4bcebd4bc_NDA_candidate_toured_Kuttiadi.jpg"
keywords: []
---

# ആവേശകരമായ വരവേൽപ്പ്; കുറ്റ്യാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി പര്യടനം നടത്തി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രാമദാസ് മണലേരി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രാവിലെ കാക്കുനിയിൽ നിന്നാരംഭിച്ച പര്യടനം തീക്കുനി, പൂമുഖം, മണിമല, പെരുവയൽ, ചാനിയംകടവ്, വെള്ളൂക്കര, കുറുന്തോടി, മുടപ്പിലായി, പാലയാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുടർന്നു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രാമദാസ് മണലേരി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രാവിലെ കാക്കുനിയിൽ നിന്നാരംഭിച്ച പര്യടനം തീക്കുനി, പൂമുഖം, മണിമല, പെരുവയൽ, ചാനിയംകടവ്, വെള്ളൂക്കര, കുറുന്തോടി, മുടപ്പിലായി, പാലയാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുടർന്നു.

വെള്ളൂക്കരയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ഗോപിനാഥ്, സജീവൻ മഠത്തിൽ, നാരായണൻ, സന്ദീപ്, ജീഷ്, പത്മനാഭൻ, സുരേഷ് നെരോത്ത്, സുജിത്ത് മറൂറ എന്നിവർ സംസാരിച്ചു. വഴിനീളെ ആവേശകരമായ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/351173/nda-candidate-toured-kuttiadi)