---
title: "കാഫിർ സ്ക്രീൻഷോട്ട് കേസ്: കേസ് പുനരന്വേഷിക്കണമെന്ന് പാറക്കൽ അബ്ദുള്ള"
english_title: "Kafir screenshot case: Parakkal Abdullah demands reinvestigation of the case"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/351488/kafir-screenshot-case-parakkal-abdullah-demands-reinvestigation-of-the-case"
published_at: "2026-04-04T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0b5627227e_Parakkal_Abdullah_demands_reinvestigation_of_the_case.jpg"
keywords: []
---

# കാഫിർ സ്ക്രീൻഷോട്ട് കേസ്: കേസ് പുനരന്വേഷിക്കണമെന്ന് പാറക്കൽ അബ്ദുള്ള

> **Lead Summary:** **കുറ്റ്യാടി: [**[ ] പ്രമാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല. സ്‌ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മിച്ചവരെ നിയമപോരാട്ടത്തിലൂടെ തുറന്നു കാണിക്കാൻ കഴിഞ്ഞു. ഇതെതുടര്‍ന്ന് പോലീസ് അന്വേഷണത്തിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡിന്റിന് എതിരെ പരാമര്‍ശങ്ങളുമായി റിപ്പോര്‍ട്ട് കോടതിയിൽ നല്‍കി. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തവരെയും പൊലീസിന് മനസിലായി. എന്നാല്‍ തുടരന്വേഷണം നടത്താതെ പൊലീസ് കേസ് ഉഴപ്പി.

## Article Content

**കുറ്റ്യാടി: [**[ ] പ്രമാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല. സ്‌ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മിച്ചവരെ നിയമപോരാട്ടത്തിലൂടെ തുറന്നു കാണിക്കാൻ കഴിഞ്ഞു. ഇതെതുടര്‍ന്ന് പോലീസ് അന്വേഷണത്തിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡിന്റിന് എതിരെ പരാമര്‍ശങ്ങളുമായി റിപ്പോര്‍ട്ട് കോടതിയിൽ നല്‍കി. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തവരെയും പൊലീസിന് മനസിലായി. എന്നാല്‍ തുടരന്വേഷണം നടത്താതെ പൊലീസ് കേസ് ഉഴപ്പി.

രണ്ടു വര്‍ഷം മുന്‍പ് ഇതുപോലൊരു തെരഞ്ഞെടുപ്പു കാലത്താണ് നാടുകത്തിച്ച് വോട്ടുനേടുക എന്ന ലക്ഷ്യത്തോടെ സിപിഎം ഹാന്‍ഡിലുകള്‍ കാഫിറായ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുത് എന്ന തരത്തില്‍ മെസേജ് വ്യാജമായി നിര്‍മിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ തലയില്‍ ചാര്‍ത്തിയത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിം ധൈര്യപൂര്‍വം ഈ സാഹചര്യത്തെ നേരിട്ടു. എന്നാല്‍ സിപിഎമ്മിന്റെ നിര്‍ദേശത്തില്‍ പൊലീസ് ഈ കേസില്‍ അനാസ്ഥ കാണിക്കുകയും കുറ്റവാളികളെ രക്ഷിക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്തു. ഇതിന് ജനം ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേസ് പുനരന്വേഷിക്കുമെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/351488/kafir-screenshot-case-parakkal-abdullah-demands-reinvestigation-of-the-case)