---
title: "'നാടിനൊപ്പം, നാളേയ്ക്കായി'; എൽഡിഎഫ് കുറ്റ്യാടി മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി"
english_title: "LDF releases Kuttiadi constituency manifesto"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/351554/ldf-releases-kuttiadi-constituency-manifesto"
published_at: "2026-04-04T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0ec1645bbc_LDF_releases_Kuttiadi_constituency_manifesto.jpg"
keywords: []
---

# 'നാടിനൊപ്പം, നാളേയ്ക്കായി'; എൽഡിഎഫ് കുറ്റ്യാടി മണ്ഡലം പ്രകടന പത്രിക പുറത്തിറക്കി

> **Lead Summary:** കുറ്റ്യാടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറ്റ്യാടി മണ്ഡലം വികസന പത്രിക പുറത്തിറക്കി. പുറമേരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ എം ജില്ലാ സെക്രട്ടറി എം മഹബൂബിന് നൽകി പ്രകാശിപ്പിച്ചു.

## Article Content

കുറ്റ്യാടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറ്റ്യാടി മണ്ഡലം വികസന പത്രിക പുറത്തിറക്കി. പുറമേരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ എം ജില്ലാ സെക്രട്ടറി എം മഹബൂബിന് നൽകി പ്രകാശിപ്പിച്ചു.

മണിയൂർ പഞ്ചായത്തിനെയും പയ്യോളി നഗരസഭയിലെ ഇരിങ്ങലിനെയും ബന്ധിപ്പിക്കുന്ന അഴീക്കൽ കടവ് പാലം യാഥാർഥ്യമാക്കും. വടകര മാഹി കനാൽ വികസനം പൂർണമാക്കി തീരത്തിൻ്റ വിവിധ ഭാഗങ്ങളിൽ ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങൾ ആരംഭിക്കും, കുറ്റ്യാടി ഇറിഗേഷൻ കനാൽ ശൃംഗല നവീകരിക്കും, ഓരോ പഞ്ചായത്തിലും ഒരു ഗ്രന്ഥാലയത്തെ മികവിൻ്റ കേന്ദ്രമാക്കും, നിലവിൽ ഫണ്ട് ലഭ്യമായ റോഡുകളുടെ നവീകരണ പ്രവർത്തനം അതിവേഗം പൂർത്തിയാക്കും, മണിയൂരിൽ വൈദ്യുതി സബ് സ്‌റ്റേഷൻ യാഥാർഥ്യമാക്കും, മണ്ഡലാടിസ്ഥാനത്തിൽ ടൂറിസം സർക്യൂട്ട്, സിവിൽ സർവീസ് പരിശീലനം, പഠന പിന്തുണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി സ്മാർട്ട് കുറ്റ്യാടി പരിഷ്‌കരിക്കും, മണിമല നാളികേര പാർക്ക് തുടർ വികസനം നടപ്പിലാക്കി സംസ്ഥാനത്തെ പ്രധാന വ്യവസായ പാർക്കുകളിലൊന്നാക്കി മാറ്റും, മണ്ഡലത്തിലെ ജലസ്രോതസുകൾ വീണ്ടെടുത്ത് സംരക്ഷിക്കും.

മണ്ഡലാടിസ്ഥാനത്തിൽ വർഷം തോറും കൾച്ചറൽ ടെസ്‌റ്റ്, എല്ലാ പഞ്ചായത്തുകളിലും കെഎസ്ആർടിസി സേവനം ലഭ്യമാക്കും, കുറ്റ്യാടിയെ തരിശു രഹിത മണ്ഡലമാക്കും, എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലം, കുന്നുമ്മൽ വോളി ബോൾ അക്കാദമി മാതൃകാ അക്കാദമിയാക്കും, വിജ്ഞാന കേരളം പദ്ധതി സഹായത്തോടെ തൊഴിൽ ലഭ്യത ഉറപ്പുവരുത്തും, തീർഥാടന കേന്ദ്രം, ഐടി കേന്ദ്രം എന്നിവയെ ബന്ധിപ്പിച്ച് അന്തർ ജില്ലാ സംസ്ഥാന തല ട്രാവൽ സർക്യൂട്ട് പ്രാവർത്തികമാക്കൽ, പ്രധാന കേന്ദ്രങ്ങളിൽ പബ്ലിക് വൈ ഫൈ സ്പോട്ടുകൾ, ആയഞ്ചേരിയിൽ പൊലീസ് സ്റ്റേഷൻ, കുറ്റ്യാടിയിൽ ഫയർ സ്‌റ്റേഷൻ, കുറ്റ്യാടി മിനി സിവിൽ സ്റ്റേഷൻ, ഇഎസ്ഐ ഡിസ്പെൻസറി എന്നിവ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. തുടങ്ങി ശ്രദ്ധേയമായ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടെ ഉൾപ്പെടുത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, അഡ്വ. പി എം സുരേഷ് ബാബു, സത്യൻ മൊകേരി, മനയത്ത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/351554/ldf-releases-kuttiadi-constituency-manifesto)