---
title: "പ്രചാരണം തകർപ്പൻ; മണ്ഡല പര്യടനത്തിൽ ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങി കെ.പി. കുഞ്ഞമ്മദ് കുട്ടി"
english_title: "Campaigning was brilliant; KP Kunjhammad Kutty received the love of the people during his constituency tour"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/351798/campaigning-was-brilliant-kp-kunjhammad-kutty-received-the-love-of-the-people-during-his-constituency-tour"
published_at: "2026-04-06T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d343a045cb1_rytuyil.jpg"
keywords: []
---

# പ്രചാരണം തകർപ്പൻ; മണ്ഡല പര്യടനത്തിൽ ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങി കെ.പി. കുഞ്ഞമ്മദ് കുട്ടി

> **Lead Summary:** കുറ്റ്യാടി : **[**കുറ്റ്യാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം ആവേശകരമായി പുരോഗമിക്കുന്നു. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥി. കടമേരിയിൽ നിന്നാണ് ഇന്നലത്തെ പര്യടന പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ആയഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി വോട്ടർമാരുമായി സംവദിച്ചു.

## Article Content

കുറ്റ്യാടി : **[**കുറ്റ്യാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം ആവേശകരമായി പുരോഗമിക്കുന്നു. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥി. കടമേരിയിൽ നിന്നാണ് ഇന്നലത്തെ പര്യടന പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ആയഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി വോട്ടർമാരുമായി സംവദിച്ചു.

വൈകുന്നേരത്തോടെ മണിയൂരിലും ചേരാപുരത്തും സംഘടിപ്പിച്ച റോഡ് ഷോയിൽ സ്ഥാനാർത്ഥി പങ്കാളിയായി. പ്രവർത്തകരുടെ വൻ പിന്തുണയാണ് ഓരോയിടത്തും ലഭിക്കുന്നത്. രാത്രി കുറ്റ്യാടിയിൽ എത്തിയതോടെ ആവേശം ഇരട്ടിയായി. ഇടതുപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച ഡിജെ റാലിയിൽ സ്ഥാനാർത്ഥി എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/351798/campaigning-was-brilliant-kp-kunjhammad-kutty-received-the-love-of-the-people-during-his-constituency-tour)