---
title: "അനുസ്മരണം; കെ.ടി. കണാരൻ അനുസ്മരണം മൊകേരിയിൽ ആചരിച്ചു"
english_title: "Commemoration K.T. Kanaran Commemoration held in Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/351813/commemoration-kt-kanaran-commemoration-held-in-mokeri"
published_at: "2026-04-06T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d34c66571d7_XSET.jpg"
keywords: []
---

# അനുസ്മരണം; കെ.ടി. കണാരൻ അനുസ്മരണം മൊകേരിയിൽ ആചരിച്ചു

> **Lead Summary:** മൊകേരി : **[**കെ ടി കണാരൻ ഇരുപത്തിഒന്നാം ചരമവാർഷികദിനം മൊകേരിയിൽ ആചരിച്ചു. പ്രമുഖ സി പി ഐ നേതാവും നാദാപുരം എം എൽ എ യുമായിരുന്ന കെ ടി കണാരൻ ചരമവാർഷികം മൊകേരിയിൽ വിപുലമായി ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.

## Article Content

മൊകേരി : **[**കെ ടി കണാരൻ ഇരുപത്തിഒന്നാം ചരമവാർഷികദിനം മൊകേരിയിൽ ആചരിച്ചു. പ്രമുഖ സി പി ഐ നേതാവും നാദാപുരം എം എൽ എ യുമായിരുന്ന കെ ടി കണാരൻ ചരമവാർഷികം മൊകേരിയിൽ വിപുലമായി ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.

പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നാദാപുരം എൽ ഡി എഫ് സ്ഥാനാർഥി അഡ്വ: പി വസന്തം, കെ കെ മോഹൻദാസ് അഡ്വ : കെ പി ബിനൂപ്, റീന സുരേഷ്, ടി സുരേന്ദ്രൻ ,കെ പി നാണു, സി രാജീവൻ ,എം പി കുഞ്ഞിരാമൻ, വി പി നാണു, ഹരികൃഷ്ണ , എ സന്തോഷ്, എം പി ദിവാകരൻ, സി നാരായണൻ സി പി ബാലൻ പ്രസംഗിച്ചു. ഭൂപേശ് മന്ദിരത്തിൽ വിപി നാണു പതാക ഉയർത്തി. മൊകേരി അങ്ങാടിയിൽ നടന്ന പ്രകടനത്തിന് ടി പി രാജീവൻ , സ്മിതോഷ് കെ ടി , ലിപിൻ പി ഷർമിള പി നേത്യത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/351813/commemoration-kt-kanaran-commemoration-held-in-mokeri)