---
title: "ആവേശം അതിരുകടക്കരുത്; കുറ്റ്യാടിയിൽ കൊട്ടിക്കലാശത്തിന് ഓരോ മുന്നണിക്കും പ്രത്യേകം ഇടങ്ങളും നിയന്ത്രണങ്ങളും"
english_title: "Don't let your enthusiasm go to extremes; separate areas and restrictions for each front for Kottikalasham in Kuttiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/351840/dont-let-your-enthusiasm-go-to-extremes-separate-areas-and-restrictions-for-each-front-for-kottikalasham-in-kuttiyadi-NEW-UPTATE"
published_at: "2026-04-06T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d36953c7820_TYRUIY.jpg"
keywords: []
---

# ആവേശം അതിരുകടക്കരുത്; കുറ്റ്യാടിയിൽ കൊട്ടിക്കലാശത്തിന് ഓരോ മുന്നണിക്കും പ്രത്യേകം ഇടങ്ങളും നിയന്ത്രണങ്ങളും

> **Lead Summary:** കുറ്റ്യാടി :**[** തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് , കുറ്റ്യാടി മണ്ഡലങ്ങളിൽ നിയന്ത്രണം. ചൊവ്വ വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കണം. കൊട്ടിക്കലാശം ഓരോ മുന്നണികളും അവർക്ക് അനുവദിച്ച നിശ്ചിത സ്ഥലത്ത് നടത്തണം.

## Article Content

കുറ്റ്യാടി :**[** തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് , കുറ്റ്യാടി മണ്ഡലങ്ങളിൽ നിയന്ത്രണം. ചൊവ്വ വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കണം. കൊട്ടിക്കലാശം ഓരോ മുന്നണികളും അവർക്ക് അനുവദിച്ച നിശ്ചിത സ്ഥലത്ത് നടത്തണം.

ബൈക്കിൽ കൊടി കെട്ടിപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. മൈക്ക് പെർമിഷൻ ഇല്ലാതെ ഒരു പരിപാടിയും നടത്തരുത്. പകൽ നാലിന് കൊട്ടിക്കലാശം ആരംഭിച്ച് ആറിന് അവസാനിപ്പിക്കണം. മുന്നണി നേതാക്കൾ നിർദേശങ്ങൾ പ്രവർത്തകർക്ക് കൈമാറി നിയന്ത്രിക്കണം. ബൈക്ക് റാലി അനുവദനീയമല്ല.

തിരുവള്ളൂർ ജങ്ഷൻ മുതൽ പേരാമ്പ്ര റോഡ് വരെ എൽഡി എഫിനും തിരുവള്ളൂർ ജങ്ഷൻ മുതൽ ആയഞ്ചേരി റോഡ് വരെ യുഡിഎഫിനും തിരുവള്ളൂർ ജങ്ഷൻ മുതൽ വടകര റോഡ് വരെ എൻഡിഎ മുന്നണിക്കും അനുവദിച്ചു. തോടന്നൂർ ജങ് ഷൻ മുതൽ വടകര റോഡ് വരെ എൽഡിഎഫ്, തോടന്നൂർ ജങ് ഷൻ മുതൽ തിരുവള്ളൂർ റോഡ് വരെ യുഡിഎഫ്, കോട്ടപ്പള്ളി ജങ്ഷൻ മുതൽ വടകര റോഡ് വരെ എൽഡിഎഫ്, കോട്ടപ്പള്ളി ജങ്ഷൻ മുതൽ ആയഞ്ചേരി റോഡ് വരെ യുഡിഎഫ്, ചെമ്മരത്തൂർ ടൗൺ എൽഡിഎഫ്, വള്ളിയാട് ആയഞ്ചേരി റോ ഡ് എൽഡിഎഫ്, വള്ള്യാട് വി ല്യാപ്പള്ളി റോഡ് യുഡിഎഫ്, കൊളത്തൂർ റോഡ് എൻഡിഎ, വില്യാപ്പള്ളി ഡേ മാർട്ട് മുതൽ ആയഞ്ചേരി റോഡ് വരെ യുഡി എഫ്, ടാക്സി സ്റ്റാൻഡ് മുതൽ കാ ർത്തികുപ്പുള്ളി റോഡ് വരെ എൽ ഡിഎഫ്. മേമുണ്ട സിപിഐ എം ഓഫീസ് ഭാഗം എൽഡിഎ ഫ്, യുഡിഎഫ് ഓഫീസ് ഭാഗം യുഡിഎഫ്, ചെക്കോട്ടി ബസാർ തിരുവള്ളുർ റോഡിൽ യുഡിഎ ഫ്, വടകര റോഡിൽ എൽഡി എഫ്, ആയഞ്ചേരി കടമേരി റോ ഡ് ജങ്ഷൻ മുതൽ തീക്കുനി റോഡ് വരെ എൽഡിഎഫ്, ആയഞ്ചേരി കടമേരി റോഡ് ജങ്ഷൻ മുതൽ വടകര റോഡ് വരെ യുഡിഎഫ്, ആയഞ്ചേരി കടമേരി റോഡ് ജങ്ഷൻ മുതൽ തിരുവള്ളൂർ റോഡ് വരെ എൻ ഡിഎ ആണ് കൊട്ടിക്കലാശത്തിന് അനുവദിച്ച സ്ഥലങ്ങൾ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/351840/dont-let-your-enthusiasm-go-to-extremes-separate-areas-and-restrictions-for-each-front-for-kottikalasham-in-kuttiyadi-NEW-UPTATE)