---
title: "വിജയം ഉറപ്പ് ; നാദാപുരത്ത് എൽഡിഎഫ് വിജയം ,ബിനോയ് വിശ്വം"
english_title: "Victory is assured; LDF wins in Nadapuram, says Binoy Vishwam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/351887/victory-is-assured-ldf-wins-in-nadapuram-says-binoy-vishwam"
published_at: "2026-04-06T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d38c01d385f_wrtye.jpg"
keywords: []
---

# വിജയം ഉറപ്പ് ; നാദാപുരത്ത് എൽഡിഎഫ് വിജയം ,ബിനോയ് വിശ്വം

> **Lead Summary:** കായക്കൊടി: **[** നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി വസന്തത്തിന്റെ വിജയം നിശ്ചിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി 1 ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. കേരളത്തിൽ സമാ നതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് നടത്തിയത്.

## Article Content

കായക്കൊടി: **[** നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി വസന്തത്തിന്റെ വിജയം നിശ്ചിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി 1 ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. കേരളത്തിൽ സമാ നതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് നടത്തിയത്.

ഈ വികസന പ്രവർ ത്തനങ്ങൾക്കുള്ള പിന്തുണയായി തെരഞ്ഞെടുപ്പ് ഫലം മാറും. നാദാപുരത്ത് 2435 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു. ഈ വികസനത്തുടർച്ചയ്ക്കായി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി വസന്തത്തെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ബിജു കായക്കൊടി അധ്യക്ഷനായി. പി ഗവാസ്, എം കെ മൊയ്‌ദു, പ്രേംരാജ് കായക്കൊടി, ടി കെ സി തങ്ങൾ, ഒ പി ഹരീഷ്, എ റഷിദ്, കെ രാജൻ, പി പി നിഖിൽ എന്നിവർ സംസാരിച്ചു. എം കെ ശശി സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/351887/victory-is-assured-ldf-wins-in-nadapuram-says-binoy-vishwam)