---
title: "വിജയം ഉറപ്പിച്ച്; ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം"
english_title: "KP Kunjhammad Kutty constituency tour establishing a strong presence in the minds of the people"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/351915/kp-kunjhammad-kutty-constituency-tour-establishing-a-strong-presence-in-the-minds-of-the-people"
published_at: "2026-04-06T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3b370e23e4_1.jpg"
keywords: []
---

# വിജയം ഉറപ്പിച്ച്; ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം

> **Lead Summary:** **കുറ്റ്യാടി : **ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം. തെരഞ്ഞെടുപ്പിന് രണ്ട് നാൾ ബാക്കി നിൽക്കെ മണ്ഡലത്തിലെങ്ങും ആവേശം സൃഷ്‌ടിച്ചാണ് തെരഞ്ഞെടുപ്പ് പര്യടനം മുന്നേറുന്നത്. നാടിൻ്റെ വികസനം കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്ന നാട്ടിടവഴികളിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ ഒരു നാടൊന്നാകെ ഒത്തു ചേരുകയാണ്.

## Article Content

**കുറ്റ്യാടി : **ജനമനസുകളിൽ നിറസാന്നിധ്യമുറപ്പിപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി കെ പി കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം. തെരഞ്ഞെടുപ്പിന് രണ്ട് നാൾ ബാക്കി നിൽക്കെ മണ്ഡലത്തിലെങ്ങും ആവേശം സൃഷ്‌ടിച്ചാണ് തെരഞ്ഞെടുപ്പ് പര്യടനം മുന്നേറുന്നത്. നാടിൻ്റെ വികസനം കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്ന നാട്ടിടവഴികളിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ ഒരു നാടൊന്നാകെ ഒത്തു ചേരുകയാണ്.

നാടിനെ ഇളകി മറിച്ച് നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും ഒത്തു ചേരുന്ന ജന സഞ്ചയം കുറ്റ്യാടിയുടെ വികസന തുടർച്ചയാണ് അടിവരയിടുന്നത്. വികസന വഴിയിൽ കുറ്റ്യാടിയെ നയിച്ച കെ പി കുഞ്ഞമ്മദ് കുട്ടിയെ ഹൃദയത്തിലേറ്റിയിരിക്കുകയാണ് നാടൊന്നാകെ.

വിജയം സുനിശ്ചിതമെന്ന് വിളിച്ചോതുന്നതാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളും. നാടിനെ ചേർത്തു നിർത്തി വികസനവും കരുതലും സംവദിച്ചുള്ള ചെറു പ്രസംഗങ്ങളിലൂടെയാണ് സ്ഥാനാർഥി നാടിനോട് സംവദിക്കുന്നത്. തിങ്കൾ രാവിലെ കടമേരി മയ്യന്നൂരിലായിരുന്നു ആദ്യ സന്ദർശനം.

വില്യാപ്പള്ളി പഞ്ചായത്തിലെ വിവിധ മേഖലകളിലും വീടുകളും സ്ഥാപനങ്ങളിലും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. വൈകിട്ടോടെ കോട്ടപ്പള്ളി, മേമുണ്ട, വേളം എന്നിവിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുത്തു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന റോഡ് ഷോകളിൽ സ്ഥാനാർഥി എത്തുന്നതോടെ ആവേശം വാനോളമുയരുകയാണ് ഓരോയിടങ്ങളിലും.

അരൂർ എളയടം ക്ഷേത്രോത്സവ പരിപാടിയിൽ സ്ഥാനാർഥി പങ്കെടുത്തു. രാത്രിയോടെ മേമുണ്ടയിൽ ഗൃഹ സന്ദർശന പരിപാടിയിലും പങ്കെടുത്തു. പ്രാദേശിക എൽഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/351915/kp-kunjhammad-kutty-constituency-tour-establishing-a-strong-presence-in-the-minds-of-the-people)