---
title: "'ഓട്ടപ്രദക്ഷിണം'; വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാർഥികളുടെ സ്നേഹപര്യടനം"
english_title: "'Ottapradakshinam'; Candidates' love tour to meet voters in person"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/352023/ottapradakshinam-candidates-love-tour-to-meet-voters-in-person"
published_at: "2026-04-07T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4a6e9ed9da_FGF.jpg"
keywords: []
---

# 'ഓട്ടപ്രദക്ഷിണം'; വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാർഥികളുടെ സ്നേഹപര്യടനം

> **Lead Summary:** കുറ്റ്യാടി: **[**പരസ്യ പ്രചാരണം ചൊവ്വാഴ്ച സമാപിക്കാനിരെക്കെ തിങ്കളാഴ്ച സ്ഥാനാർഥികൾക്ക് മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം. എട്ടുപഞ്ചായത്തിലും ഓടിയെത്താനായിരുന്നു ശ്രമം. യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. കുറ്റ്യാടി ടൗൺ,കാക്കുനി,തീക്കുനി, പുറമേരി, വില്യാപളളി, ആയഞ്ചേരി, മണിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു. വിവിധ കോളനികളിലും പാഞ്ഞെത്തി.വൈകീട്ട് കുറ്റ്യാടി ടൗണിൽ

## Article Content

കുറ്റ്യാടി: **[**പരസ്യ പ്രചാരണം ചൊവ്വാഴ്ച സമാപിക്കാനിരെക്കെ തിങ്കളാഴ്ച സ്ഥാനാർഥികൾക്ക് മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം. എട്ടുപഞ്ചായത്തിലും ഓടിയെത്താനായിരുന്നു ശ്രമം. യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. കുറ്റ്യാടി ടൗൺ,കാക്കുനി,തീക്കുനി, പുറമേരി, വില്യാപളളി, ആയഞ്ചേരി, മണിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു. വിവിധ കോളനികളിലും പാഞ്ഞെത്തി.വൈകീട്ട് കുറ്റ്യാടി ടൗണിൽ

നടന്ന റോഡ് ഷോയിലും രാത്രി ആയഞ്ചേരിയിൽ നടന്ന ഡിജെ പ്രചാരണത്തിലും പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർഥി കെ. പി.കുഞമ്മദ്‌കുട്ടി രാവിലെ കടമേരി മയ്യന്നൂരിലായിരുന്നു ആദ്യ സന്ദർശനം. വില്യാപ്പള്ളി പഞ്ചായത്തിലെ വിവിധ മേഖലകളിലും വീടുകളും സ്ഥാപനങ്ങളിലും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. വൈകിട്ടോടെ കോട്ടപ്പള്ളി, മേമുണ്ട, വേളം എന്നിവിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുത്തു. വാദ്യഘോഷ ങ്ങളുടെ അകമ്പടിയോടെയായി രുന്നു റോഡ് ഷോ. പിന്നീട് അരൂർ എളയടം ക്ഷേത്രോത്സവ പരിപാടിയിലും രാത്രി മേമുണ്ടയിൽ ഗൃഹസന്ദർശന പരിപാടിയിലും പങ്കെടുത്തു. പ്രാദേശിക എ ൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/352023/ottapradakshinam-candidates-love-tour-to-meet-voters-in-person)