---
title: "'അക്രമ രാഷ്ട്രീയത്തിന് മറുപടി നൽകും'; സി.പി.എം കനത്ത പരാജയം നേരിടുമെന്ന് റിജിൽ മാക്കുറ്റി"
english_title: "'We will respond to the politics of violence'; CPM will face a heavy defeat, says Rijil Makutty"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/352213/we-will-respond-to-the-politics-of-violence-cpm-will-face-a-heavy-defeat-says-rijil-makutty"
published_at: "2026-04-08T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5faed1afdf_CPM_will_face_a_heavy_defeat,_says_Rijil_Makutty.jpg"
keywords: []
---

# 'അക്രമ രാഷ്ട്രീയത്തിന് മറുപടി നൽകും'; സി.പി.എം കനത്ത പരാജയം നേരിടുമെന്ന് റിജിൽ മാക്കുറ്റി

> **Lead Summary:** കുറ്റ്യാടി: അക്രമ രാഷ്ട്രീയത്തിൽ നിന്ന് ഇപ്പോഴും പാഠം ഉൾക്കൊണ്ടിട്ടില്ലാത്ത സി.പി.എം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം റിജിൽ മാക്കുറ്റി പറഞ്ഞു. കായക്കൊടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്തിൻ്റെ വിജയത്തിനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കുറ്റ്യാടി: അക്രമ രാഷ്ട്രീയത്തിൽ നിന്ന് ഇപ്പോഴും പാഠം ഉൾക്കൊണ്ടിട്ടില്ലാത്ത സി.പി.എം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം റിജിൽ മാക്കുറ്റി പറഞ്ഞു. കായക്കൊടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്തിൻ്റെ വിജയത്തിനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം- ബി.ജെ.‌പി കൂട്ടുകെട്ട് ജനങ്ങളെ വഞ്ചിക്കുന്നതാണെ ന്നും, ഇത്തരത്തിലുള്ള ബന്ധങ്ങൾ സംസ്ഥാന രാഷ്ട്രീയത്തെ ദുർബലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മണ്ഡലം മു സ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് വി.പി കുഞ്ഞ ബുല്ല മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി, ടി. എം കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെ.കെ. സി. കുഞ്ഞബ്ദുല്ല മാസ്റ്റർ സ്വാഗതം പറഞ്ഞു. ഒ.പി. മനോജ്, ഇ. ലോഹിതാക്ഷൻ മാസ്റ്റർ, ആർ. സ ജീവൻ മാസ്റ്റർ, ഇ.പി മുഹമ്മദലി, പയപ്പറ്റ അമ്മ ദ് മാസ്റ്റർ, അർഷാദ് കോരങ്കോട്ട്, വി.വി. മുഹമ്മ ദ് സാലിഹ്, ടി. സൈനുദ്ദീൻ മാസ്റ്റർ, സി.കെ. ജ ലിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/352213/we-will-respond-to-the-politics-of-violence-cpm-will-face-a-heavy-defeat-says-rijil-makutty)