---
title: "കുറ്റ്യാടിയിൽ വോട്ട് രേഖപ്പെടുത്തി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ; എൽഡിഎഫ് തരംഗമെന്ന് സ്ഥാനാർത്ഥി"
english_title: "KP Kunjhammad Kutty Master casts his vote in Kuttiadi; Candidate says LDF wave"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/352399/kp-kunjhammad-kutty-master-casts-his-vote-in-kuttiadi-candidate-says-ldf-wave"
published_at: "2026-04-09T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d73ccd68a64_Candidate_says_LDF_wave.jpg"
keywords: []
---

# കുറ്റ്യാടിയിൽ വോട്ട് രേഖപ്പെടുത്തി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ; എൽഡിഎഫ് തരംഗമെന്ന് സ്ഥാനാർത്ഥി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വോട്ട് രേഖപ്പെടുത്തി. കുറ്റ്യാടി എം.ഐ.യു.പി സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് അദ്ദേഹം തന്റെ പൗരധർമ്മം നിർവ്വഹിച്ചത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വോട്ട് രേഖപ്പെടുത്തി. കുറ്റ്യാടി എം.ഐ.യു.പി സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് അദ്ദേഹം തന്റെ പൗരധർമ്മം നിർവ്വഹിച്ചത്.

കേരളത്തിലുടനീളം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വലിയ തരംഗമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിലും ഇതിന്റെ പ്രതിഫലനം പ്രകടമാണെന്നും, പ്രചാരണ വേളയിൽ കണ്ട ആവേശം പോളിങ്ങിലും തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ മുന്നണിക്കും സ്ഥാനാർത്ഥിയായ തനിക്കും മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ട് രേഖപ്പെടുത്താൻ ബാക്കിയുള്ളവർ 'ചുറ്റിക അരിവാൾ നക്ഷത്രം' അടയാളത്തിൽ വോട്ട് ചെയ്ത് തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/352399/kp-kunjhammad-kutty-master-casts-his-vote-in-kuttiadi-candidate-says-ldf-wave)