---
title: "'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു"
english_title: "Vattoli National HSS Cohabitation Camp concludes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/352863/vattoli-national-hss-cohabitation-camp-concludes"
published_at: "2026-04-11T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da12e892863_Vattoli_National_HSS_Cohabitation_Camp.jpg"
keywords: []
---

# 'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു

> **Lead Summary:** കക്കട്ടില്‍: വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'കരിക്ക്' സഹവാസ ക്യാമ്പ് ആവേശകരമായി സമാപിച്ചു. സ്‌കൂള്‍ മാനേജര്‍ അരയില്ലത്ത് രവി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ ക്ലാസുകള്‍, കലാപരിപാടികള്‍ എന്നിവയ്‌ക്കൊപ്പം മധുകുന്ന് മലയിലേക്ക് നടത്തിയ ട്രക്കിംഗ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

## Article Content

കക്കട്ടില്‍: വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'കരിക്ക്' സഹവാസ ക്യാമ്പ് ആവേശകരമായി സമാപിച്ചു. സ്‌കൂള്‍ മാനേജര്‍ അരയില്ലത്ത് രവി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ ക്ലാസുകള്‍, കലാപരിപാടികള്‍ എന്നിവയ്‌ക്കൊപ്പം മധുകുന്ന് മലയിലേക്ക് നടത്തിയ ട്രക്കിംഗ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

പ്രധാനാധ്യാപിക കെ.ഹീറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അജീഷ് ബാലകൃഷ്ണന്‍, സതീഷ് മൊകേരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. കെ.റിനീഷ് കുമാര്‍, കെ.പി.രജീഷ് കുമാര്‍, വി.വിജേഷ്, ബി.കാവ്യ, നിധിന്‍ മുരളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ കെ.മിഥുന്‍, ശ്വേത, അഭിരാം എലിയാറ, വി.എം.അര്‍ജുന്‍, എസ്.സായന്ത്, വൈഷ്ണവ്, സങ്കീര്‍ത്ത്, ആതിര, ഋഷിക, കാര്‍ത്തിക്ക്, ഗോകുല്‍, പി.കെ.അഭിരാം തുടങ്ങിയവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/352863/vattoli-national-hss-cohabitation-camp-concludes)