---
title: "നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ അബ്ദുള്ള"
english_title: "Bihar model of violence in Nadupoyil; Parakkal Abdullah against CPM"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/352976/bihar-model-of-violence-in-nadupoyil-parakkal-abdullah-against-cpm"
published_at: "2026-04-12T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db3c35d24c3_Bihar_model_of_violence_in_Nadupoyil;_Parakkal_Abdullah_against_CPM.jpg"
keywords: []
---

# നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ അബ്ദുള്ള

> **Lead Summary:** കുറ്റ്യാടി: തിരഞ്ഞെടുപ്പ് ദിവസം നടുപ്പൊയിലിൽ സി.പി. എം. നടത്തിയത് ബിഹാർ മോഡൽ അതിക്രമവും ബൂത്ത് പിടിക്കാനുള്ള ശ്രമവും ആയിരുന്നെന്ന് യു.ഡി.എഫ്. കുറ്റ്യാടി മണ്ഡലം സ്ഥാനാർഥിയും മുസ്ലിംലീഗ് സംസ്ഥാനസെക്രട്ട റിയുമായ പാറക്കൽ അബ്ദുള്ള ആരോപിച്ചു.

## Article Content

കുറ്റ്യാടി: തിരഞ്ഞെടുപ്പ് ദിവസം നടുപ്പൊയിലിൽ സി.പി. എം. നടത്തിയത് ബിഹാർ മോഡൽ അതിക്രമവും ബൂത്ത് പിടിക്കാനുള്ള ശ്രമവും ആയിരുന്നെന്ന് യു.ഡി.എഫ്. കുറ്റ്യാടി മണ്ഡലം സ്ഥാനാർഥിയും മുസ്ലിംലീഗ് സംസ്ഥാനസെക്രട്ട റിയുമായ പാറക്കൽ അബ്ദുള്ള ആരോപിച്ചു.

തിരഞ്ഞെടുപ്പ് ദിവസം നടു പ്പൊയിൽ യു.പി. സ്കൂളിൽ പോളിങ് ബൂത്തിൽ കയറി യു.ഡി.എഫ്. ഏജൻറുമാരായ കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ, യൂത്ത് കോൺഗ്രസ് നേതാവ് ടി.കെ. ഷഫീഖ് എന്നിവരെ യും വോട്ടുചെയ്യാനെത്തിയ മുസ്ല‌ിംലീഗ് പ്രവർത്തകൻ എ.കെ. ലത്തീഫിനെയും ക്രൂര മായി മർദിച്ച സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റുചെയ്യണ മെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗ മം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. മുഴുവൻ പ്രതിക ളെയും ഉടൻ അറസ്റ്റുചെയ്തില്ലെ ങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭപരി പാടികൾക്ക് യു.ഡി.എഫ്. നേ തൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പി.കെ. സുരേഷ് അധ്യക്ഷനായി. വി.എം. ചന്ദ്രൻ, കെ.ടി. അബ്ദുറഹ്മാൻ, ശ്രീ ജേഷ് ഊരത്ത്, വി.പി. ദുൽഖി ഫിൽ, കെ. മൊയ്തു, ചുണ്ടയിൽ മൊയ്തു ഹാജി, കെ.സി. മുജീബ് റഹ്‌മാൻ, എ.കെ. ഷംസീർ, വി.പി. കുഞ്ഞമ്മദ്, തിരുവള്ളൂർ മുരളി, പി.പി. റഷീദ്, കോവില്ല ത്ത് നൗഷാദ്, കെ.കെ. മനാഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/352976/bihar-model-of-violence-in-nadupoyil-parakkal-abdullah-against-cpm)