---
title: "ദുരൂഹതയെന്ന് നാട്ടുകാർ; കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി"
english_title: "Investigation intensified into the incident of a woman found dead in Kuttiyadi Uram"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/353158/Investigation-intensified-into-the-incident-of-a-woman-found-dead-in-Kuttiyadi-Uram"
published_at: "2026-04-13T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcb68cb8e08_Investigation_intensified_into_the_incident_of_a_woman_found_dead_in_Kuttiyadi_Uram.jpg"
keywords: []
---

# ദുരൂഹതയെന്ന് നാട്ടുകാർ; കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

> **Lead Summary:** കുറ്റ്യാടി: ഊരത്ത് അണ്ടിപ്പറമ്പിൽ സ്ത്രീയെ മരിച്ച നിലയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുറ്റ്യാടി എംഐയുപി സ്കൂളിൽ പാചകത്തൊഴിലാളി ആയ ജുവൈരിയ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ മകൻ സമദ് ആണ് മരണവിവരം അയൽവാസികളെ അറിയിച്ചത്. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. സ്ഥലം റിബൺ കെട്ടി വേർതിരിച്ചു. പൊലീസ് നായയുമായി പരിശോധന നടത്തി. വീട്ടുപരിസരത്ത് നിന്ന് കഞ്ചാവ് ലഭിച്ചിട്ടുണ്ട്.

## Article Content

കുറ്റ്യാടി: ഊരത്ത് അണ്ടിപ്പറമ്പിൽ സ്ത്രീയെ മരിച്ച നിലയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുറ്റ്യാടി എംഐയുപി സ്കൂളിൽ പാചകത്തൊഴിലാളി ആയ ജുവൈരിയ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ മകൻ സമദ് ആണ് മരണവിവരം അയൽവാസികളെ അറിയിച്ചത്. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. സ്ഥലം റിബൺ കെട്ടി വേർതിരിച്ചു. പൊലീസ് നായയുമായി പരിശോധന നടത്തി. വീട്ടുപരിസരത്ത് നിന്ന് കഞ്ചാവ് ലഭിച്ചിട്ടുണ്ട്.

ജുവൈരിയയുടെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ആണുള്ളത്. പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. സമദിന് പുറമെ ജുവൈരിയക്ക് വയനാട്ടിൽ ഒരു മകളുണ്ട്. വീട്ടിൽ സമദും ജുവൈരിയയും മാത്രമാണ് താമസം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/353158/Investigation-intensified-into-the-incident-of-a-woman-found-dead-in-Kuttiyadi-Uram)