---
title: "'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം ശക്തം"
english_title: "'Booth attack': Protests intensify against presiding officer for not taking action in Nadupoy"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/353284/booth-attack-protests-intensify-against-presiding-officer-for-not-taking-action-in-nadupoy"
published_at: "2026-04-14T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddd395f155a_SDEGS.jpg"
keywords: []
---

# 'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം ശക്തം

> **Lead Summary:** കുറ്റ്യാടി :**[**തിരഞ്ഞെടുപ്പ് ദിവസം നടുപ്പൊയിൽ യു.പി. സ്കൂളിൽ പോളിങ് ബൂത്ത് കൈയേറി യു.ഡി.എഫ്. ഏജന്റുമാരെ ക്രൂരമായി മർദിച്ചവർക്കെതിരേ റിപ്പോർട്ട് നൽകാത്ത പ്രിസൈഡിങ് ഓഫീസറുടെ നടപടി പ്രതിഷേധാർഹമാണെന്ന് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

## Article Content

കുറ്റ്യാടി :**[**തിരഞ്ഞെടുപ്പ് ദിവസം നടുപ്പൊയിൽ യു.പി. സ്കൂളിൽ പോളിങ് ബൂത്ത് കൈയേറി യു.ഡി.എഫ്. ഏജന്റുമാരെ ക്രൂരമായി മർദിച്ചവർക്കെതിരേ റിപ്പോർട്ട് നൽകാത്ത പ്രിസൈഡിങ് ഓഫീസറുടെ നടപടി പ്രതിഷേധാർഹമാണെന്ന് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

സി.പി.എം. പ്രവർത്തകർ ബൂത്തിൽ അതിക്രമിച്ചുകയറി പോളിങ് തടസ്സപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ആക്രമണദൃശ്യങ്ങൾ സി.സി. ടി.വി.യിൽ പതിഞ്ഞിട്ടും കുറ്റക്കാർക്കെതിരേ നടപടി വൈകുന്നത് ബൂത്തിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.വി. സജീഷ് അധ്യക്ഷനായി. സിദ്ധാർഥ് നരിക്കൂട്ടുംചാൽ, പി.കെ. അനൂജ് ലാൽ, പി. ബബീഷ്, ടി. ശ്രീരാഗ്, കെ.ജെ. അശ്വന്ത്, പി. അശ്വിൻ തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് ദിവസം നടുപ്പൊയിൽ യു.പി. സ്കൂളിൽ പോളിങ് ബൂത്ത് കൈയേറികെ .എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ, ടി.കെ. ഷഫീഖ്, വോട്ടുചെയ്യാൻവന്ന എ.കെ. ലത്തീഫ് തുടങ്ങിയവരെ ക്രൂരമായി മർദിച്ച സംഭവ ത്തിൽ പ്രതികളായ സി.പി.എം. പ്രവർത്തകരെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റുചെയ്യാത്തതിൽ യു.ഡി.എഫ്. കുറ്റ്യാടി മണ്ഡലം സ്ഥാനാർഥി പാറക്കൽ അബ്ദുല്ല റൂറൽ എസ്.പി. ടി. ഫറാഷിനെ സന്ദർശിച്ച് പ്രതിഷേധമറിയിച്ചു.

പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന പ്രവർത്തകർക്കൊപ്പമാണ് സന്ദർശനം നടത്തിയത്. സി.സി.ടി.വി.യിൽ പതിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും പ്ര തികൾ വെല്ലുവിളികളുമായി നാട്ടിൽ സ്വൈരവിഹാരം നടത്തുകയുമാണെന്നും പാറക്കൽ പറഞ്ഞു. അതേസമയം പോളിങ് ബുത്ത് ആക്രമിച്ച് ഏജൻറുമാരെ മർദിച്ച സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന് എസ്.പി. പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/353284/booth-attack-protests-intensify-against-presiding-officer-for-not-taking-action-in-nadupoy)