---
title: "വാക്കുകൾക്ക് അതീതം ഈ ധീരത; കടന്തറപ്പുഴയിൽ മുങ്ങിത്താഴ്ന്ന യുവതിയെയും കുട്ടികളെയും സാഹസികമായി രക്ഷിച്ച  ഗിരീഷിനെ ആദരിച്ചു"
english_title: "Girish honored in Kolli for bravely saving a woman and children who drowned in the Kadantharapuzha river"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/353461/girish-honored-in-kolli-for-bravely-saving-a-woman-and-children-who-drowned-in-the-kadantharapuzha-river-NEW-"
published_at: "2026-04-15T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df3b0cc9ae0_children_who_drowned_in_the_Kadantharapuzha_river.jpg"
keywords: []
---

# വാക്കുകൾക്ക് അതീതം ഈ ധീരത; കടന്തറപ്പുഴയിൽ മുങ്ങിത്താഴ്ന്ന യുവതിയെയും കുട്ടികളെയും സാഹസികമായി രക്ഷിച്ച  ഗിരീഷിനെ ആദരിച്ചു

> **Lead Summary:** കുറ്റ്യാടി: പശുക്കടവ് കടന്തറപ്പുഴയിൽ മുങ്ങിത്താഴ്ന്ന യുവതിയെയും രണ്ട് കുട്ടികളെയും സാഹസികമായി രക്ഷപ്പെടുത്തിയ കൊല്ലിയിൽ ഗിരീഷിനെ സി.ഐ.ടി.യു നെല്ലിക്കുന്ന് യൂണിറ്റും ഡി.വൈ.എഫ്.ഐ സെന്റർ മുക്ക് യൂണിറ്റും ചേർന്ന് ആദരിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി സ്നേഹോപഹാരം കൈമാറി.

## Article Content

കുറ്റ്യാടി: പശുക്കടവ് കടന്തറപ്പുഴയിൽ മുങ്ങിത്താഴ്ന്ന യുവതിയെയും രണ്ട് കുട്ടികളെയും സാഹസികമായി രക്ഷപ്പെടുത്തിയ കൊല്ലിയിൽ ഗിരീഷിനെ സി.ഐ.ടി.യു നെല്ലിക്കുന്ന് യൂണിറ്റും ഡി.വൈ.എഫ്.ഐ സെന്റർ മുക്ക് യൂണിറ്റും ചേർന്ന് ആദരിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി സ്നേഹോപഹാരം കൈമാറി.

കഴിഞ്ഞദിവസം സെൻറർ മുക്ക് അങ്ങാടിക്കടുത്തുള്ള കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. യുവതി അലക്കുന്നതിനിടെ പുഴയിലിറങ്ങിയ എട്ടു വയസ്സുകാരൻ പാറക്കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പത്തുവയസ്സുകാരിയായ സഹോദരിയും പിന്നാലെ വെള്ളത്തിലിറങ്ങിയ യുവതിയും അപകടത്തിൽപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് സമീപത്ത് കുളിക്കുകയായിരുന്ന ഗിരീഷ് ഓടിയെത്തി മൂന്നുപേരെയും സുരക്ഷിതമായി കരയ്ക്കടുപ്പിക്കുകയായിരുന്നു. ഗിരീഷിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.

അനുമോദന പരിപാടിയിൽ കെ കെ ഗിരീഷ് അധ്യക്ഷനായി. സിഐടിയു കുന്നുമ്മൽ ഏരിയാ പ്രസിഡന്റ് ടി കെ ബിജു, സി പി ബാബുരാജ്, പി സി വാസു എന്നിവർ സംസാരിച്ചു. പി സി ബാബു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/353461/girish-honored-in-kolli-for-bravely-saving-a-woman-and-children-who-drowned-in-the-kadantharapuzha-river-NEW-)