---
title: "യാത്രക്കാർ വലയുന്നു; കക്കട്ടിൽ ടൗണിലെ ഗതാഗതക്കുരുക്ക്, അധികൃതർ കണ്ണുതുറക്കണമെന്ന് ആവശ്യം ശക്തം"
english_title: "Traffic congestion in Kakattil town, demand for authorities to open their eyes is strong"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/353667/traffic-congestion-in-kakattil-town-demand-for-authorities-to-open-their-eyes-is-strong"
published_at: "2026-04-16T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0b75e8fa53_demand_for_authorities_to_open_their_eyes_is_strong.jpg"
keywords: []
---

# യാത്രക്കാർ വലയുന്നു; കക്കട്ടിൽ ടൗണിലെ ഗതാഗതക്കുരുക്ക്, അധികൃതർ കണ്ണുതുറക്കണമെന്ന് ആവശ്യം ശക്തം

> **Lead Summary:** കക്കട്ട്: കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിലെ പ്രധാന ടൗണായ കക്കട്ടിലിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൈവേലി റോഡിൽ നിന്ന് സംസ്ഥാനപാതയിലേക്കും തിരിച്ചും ഒരേസമയം വാഹനങ്ങൾ പ്രവേശിക്കുന്നതാണ് പലപ്പോഴും വലിയ കുരുക്കിന് കാരണമാകുന്നത്. ഇതിന് പുറമെ അശൂർ, നരിപ്പറ്റ റോഡ് കവലകളിലും ഗതാഗതതടസ്സം പതിവാണ്.

## Article Content

കക്കട്ട്: കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിലെ പ്രധാന ടൗണായ കക്കട്ടിലിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൈവേലി റോഡിൽ നിന്ന് സംസ്ഥാനപാതയിലേക്കും തിരിച്ചും ഒരേസമയം വാഹനങ്ങൾ പ്രവേശിക്കുന്നതാണ് പലപ്പോഴും വലിയ കുരുക്കിന് കാരണമാകുന്നത്. ഇതിന് പുറമെ അശൂർ, നരിപ്പറ്റ റോഡ് കവലകളിലും ഗതാഗതതടസ്സം പതിവാണ്.

റോഡിന്റെ ഇരുവശങ്ങളിലും അനിയന്ത്രിതമായി വാഹനങ്ങൾ നിർത്തിയിടുന്നത് പാതയുടെ വീതി കുറയ്ക്കുന്നു. ടൗണിന്റെ മധ്യഭാഗത്ത് വെച്ച് ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരിക്കുന്നതും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുകയാണ്. പ്രശ്നത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/353667/traffic-congestion-in-kakattil-town-demand-for-authorities-to-open-their-eyes-is-strong)