---
title: " കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം  കുളിക്കാന്‍ ഇറങ്ങിയപ്പോൾ"
english_title: "Student drowns in Kuttiyadipuzha "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354050/student-drowns-in-kuttiyadipuzha"
published_at: "2026-04-18T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e348e855921_dead.jpg"
keywords: []
---

#  കുറ്റ്യാടിപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു; അപകടം മാതാവിനൊപ്പം  കുളിക്കാന്‍ ഇറങ്ങിയപ്പോൾ

> **Lead Summary:** **കുറ്റ്യാടി : **പാലേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത് .

## Article Content

**കുറ്റ്യാടി : **പാലേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത് .

മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പതിനഞ്ചുകാരന്‍ അപകടത്തില്‍ പെട്ടത്. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസ് പരീക്ഷാ ഫലം വരാനിരിക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354050/student-drowns-in-kuttiyadipuzha)