---
title: "ലക്ക് കെട്ട് ; കുറ്റ്യാടിയിൽ നടുറോഡിൽ ലഹരിയിൽ പരാക്രമം നടത്തിയ യുവാവിനെതിരെ കേസ്"
english_title: "Case filed against youth who committed drunken assault on Kuttiadi road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354076/case-filed-against-youth-who-committed-drunken-assault-on-kuttiadi-road"
published_at: "2026-04-18T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e365e499042_Case_filed_against_youth_who_committed_drunken_assault_on_Kuttiadi_road.jpg"
keywords: []
---

# ലക്ക് കെട്ട് ; കുറ്റ്യാടിയിൽ നടുറോഡിൽ ലഹരിയിൽ പരാക്രമം നടത്തിയ യുവാവിനെതിരെ കേസ്

> **Lead Summary:** കുറ്റ്യാടി: പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കാവ് സ്വദേശി ശിവമംഗലം വീട്ടിൽ പ്രതീഷിനെയാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്.

## Article Content

കുറ്റ്യാടി: പൊതുസ്ഥലത്ത് ലഹരിക്കടിമപ്പെട്ട് ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കാവ് സ്വദേശി ശിവമംഗലം വീട്ടിൽ പ്രതീഷിനെയാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുറ്റ്യാടി മരുതോങ്കര റോഡിലെ നിക്ഷാൻ ഇലക്ട്രോണിക്സിന് മുൻവശമായിരുന്നു പ്രതി ജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയത്. കുറ്റ്യാടി എസ് ഐ സതീശൻ വയോത്തിന്റെ നേതൃത്വത്തിൽ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇയാളെ പിടി കൂടിയത്.

തുടർന്ന് പോലീസ് ഇയാൾക്കെതിരെ 35(3) ബി എൻ സി സി പ്രകാരം നോട്ടീസ് നൽകുകയും ചെയ്തു. പരസ്യമായി ശല്യമുണ്ടാക്കരുതെന്ന് കർശന താക്കീത് നൽകി വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354076/case-filed-against-youth-who-committed-drunken-assault-on-kuttiadi-road)