---
title: "പോലീസിനെ വെട്ടിക്കാനായില്ല; വാഹന പരിശോധനയ്ക്കിടെ രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ"
english_title: "Youth caught during vehicle inspection; arrested with two grams of MDMA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354202/youth-caught-during-vehicle-inspection-arrested-with-two-grams-of-mdma-new"
published_at: "2026-04-19T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e49273dd642_arrested_with_two_grams_of_MDMA.jpg"
keywords: []
---

# പോലീസിനെ വെട്ടിക്കാനായില്ല; വാഹന പരിശോധനയ്ക്കിടെ രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

> **Lead Summary:** കുറ്റ്യാടി: വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പാലേരി സ്വദേശി റംഷിദ് അക്കന്റെ പറമ്പത്തിനെയാണ് കുറ്റ്യാടി പോലീസും ഡാൻസഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

## Article Content

കുറ്റ്യാടി: വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പാലേരി സ്വദേശി റംഷിദ് അക്കന്റെ പറമ്പത്തിനെയാണ് കുറ്റ്യാടി പോലീസും ഡാൻസഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ലഭിച്ചത്. കുറ്റ്യാടി എസ്.ഐ സതീശൻ വായോത്ത്, സിവിൽ പോലീസ് ഓഫീസർ വിജിൽ, ഡാൻസഫ് ടീം അംഗങ്ങളായ എ.എസ്.ഐ സദാനന്ദൻ, സിവിൽ പോലീസ് ഓഫീസർമാരായ അഖിലേഷ്, റിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354202/youth-caught-during-vehicle-inspection-arrested-with-two-grams-of-mdma-new)