---
title: "'സമ്മോഹനം'; കുറ്റ്യാടിയിൽ വിദ്യാരംഗം കലാസാഹിത്യവേദി യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Vidyarangam Kalasahityavedi organized a farewell and felicitation ceremony in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354241/vidyarangam-kalasahityavedi-organized-a-farewell-and-felicitation-ceremony-in-kuttiadi"
published_at: "2026-04-19T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4b3db3e658_Vidyarangam_Kalasahityavedi_organized_a_farewell_and_felicitation_ceremony_in_Kuttiadi.jpg"
keywords: []
---

# 'സമ്മോഹനം'; കുറ്റ്യാടിയിൽ വിദ്യാരംഗം കലാസാഹിത്യവേദി യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [** പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. 'സമ്മോഹനം' എന്ന് പേരിട്ട പരിപാടി കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എം. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [** പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. 'സമ്മോഹനം' എന്ന് പേരിട്ട പരിപാടി കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എം. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.

വിദ്യാരംഗം ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ വി.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജു കാവിൽ ഉപഹാര സമർപ്പണം നടത്തി. ജില്ലാ കോഡിനേറ്റർ രഞ്ജിഷ് ആവള, പ്രധാനാധ്യാപിക വി.പി. സുമ, പി.പി. ദിനേശൻ, ആർ.എം. ശശി, ഷീജകുമാരി, എം.കെ. ഷിബിൻ, കെ.കെ. ദീപേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354241/vidyarangam-kalasahityavedi-organized-a-farewell-and-felicitation-ceremony-in-kuttiadi)