---
title: "ഉറവിടം തേടി; മഴക്കാല പൂർവ്വ ശുചീകരണം നടത്തി"
english_title: "Pre-monsoon cleaning carried out"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354355/pre-monsoon-cleaning-carried-out"
published_at: "2026-04-20T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5c4b6618ba_Pre-monsoon_cleaning_carried_out.jpg"
keywords: []
---

# ഉറവിടം തേടി; മഴക്കാല പൂർവ്വ ശുചീകരണം നടത്തി

> **Lead Summary:** **കുറ്റ്യാടി: [ ** ചെറിയകുമ്പളം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തും ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മഴക്കാലപൂർവ്വ ശുചീകരണണത്തിൻ്റെ ഭാഗമായി രണ്ടാം വാർഡിലെ കൈതേരിമുക്ക് പുഴതീരം ശുചീകരിച്ചു. പകർച്ചവ്യാദികൾ തടയുന്നതിന് വേണ്ടിയാണ് വർഷകാലം എത്തുന്നതിന് മുന്നോടിയായി ഉറവിടം തേടി എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**കുറ്റ്യാടി: [ ** ചെറിയകുമ്പളം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തും ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മഴക്കാലപൂർവ്വ ശുചീകരണണത്തിൻ്റെ ഭാഗമായി രണ്ടാം വാർഡിലെ കൈതേരിമുക്ക് പുഴതീരം ശുചീകരിച്ചു. പകർച്ചവ്യാദികൾ തടയുന്നതിന് വേണ്ടിയാണ് വർഷകാലം എത്തുന്നതിന് മുന്നോടിയായി ഉറവിടം തേടി എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

വാർഡ് മെമ്പർ ഉബൈദ് വാഴയിൽ ജെ എച്ച് ഐ മഹേഷ്, താനി നാസർ, രജീഷ് കെ. കെ, കുളക്കണ്ടത്തിൽ മുഹമ്മദലി, മജീദ് മഠത്തിൽ, അജ്നാസ് കൊയപ്ര, ഗഫൂർ കൊല്ലാണ്ടി, റേന കെ.കെ, രജനി ആർ.പി, രാധ എടത്തിൽ, റിജ കൊല്ലിയിൽ, ശോഭന മഠത്തിൽ, നദീറ നൗഷാദ്, ശോഭ പി.കെ, ബിന്ദു പി.കെ, എന്നിവർ നേതൃത്വം നൽകി. ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ, ബഹുജനങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354355/pre-monsoon-cleaning-carried-out)